ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ :  ഇന്ത്യന്‍ ടീമിനെ തിളക്കമാര്‍ന്ന ജയം 

ദോഹ: നാലാമത് ഏഷ്യന്‍ കമ്മ്യൂണിറ്റി ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്ക് സിംഗപ്പൂരിനെ തകര്‍ത്ത് ഇന്ത്യ സെമിഫൈനലിലേക്ക് ഒരു പടി കൂടി അടുത്തു. കളിയുടെ പത്താം മിനിട്ടില്‍ ജിതിന്‍ രാജിന്‍െറ പാസില്‍ നിന്ന് മനോഹരമായ ഗോള്‍ നേടി ഫൈസല്‍ ആണ് പ്രയാണത്തിനു തുടക്കംകുറിച്ചത്. തുടര്‍ന്ന് ചെറിയ ഇടവേളകളില്‍ ഗ്രൈഗ് ഡിസൂസ, മുഫീര്‍ അലി, ഖലീല്‍, റിയാസ് എന്നിവര്‍ ഗോളുകള്‍ നേടി. കഴിഞ്ഞ ആഴ്ച നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് ഇന്ത്യ തായ്ലന്‍റിനെ പരാജയപ്പെടുത്തിയിരുന്നു. ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്‍റില്‍ ഇന്ത്യ, നേപ്പാള്‍, ചൈന, ജപ്പാന്‍, ഫിലിപ്പീന്‍സ്, കൊറിയ, ലബനാന്‍, ജോര്‍ദാന്‍, സിംഗപ്പൂര്‍, തായിലന്‍റ്, ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ 12 ഏഷ്യന്‍ ടീമുകളാണ് പങ്കെടുക്കുന്നത്. 
ഖത്തര്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് (ഖിയ) ആണ് ഇന്ത്യന്‍ ടീമിനെ സജ്ജീകരിക്കുന്നത്. നിലവിലെ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമില്‍ കേരളം, ഗോവ, ചെന്നൈ, മഹാരാഷ്ട്ര എന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള കളിക്കാരാണ് ബൂട്ടണിയുന്നത്. ബിജോ പോള്‍ നയിക്കുന്ന ടീമിന്‍െറ മാനേജര്‍ സഫീര്‍ ചേന്ദമംഗല്ലൂരും അസി. മാനേജര്‍ ജോണ്‍ ടെസ ഗോവയുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.