‘2022 ലോക കപ്പ് ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റും’

ദോഹ: ഖത്തറില്‍ നടക്കുന്ന ലോക കപ്പ് മുഖേനെ ഇസ്ലാമിനെ സംബന്ധിച്ചുള്ള തെറ്റിദ്ധാരണകള്‍ മാറ്റാനും ഇസ്ലാമിക പൈതൃകം ലോകത്തിന് പരിചയപ്പെടുത്താനും കഴിയുമെന്ന്  ലോക കപ്പ് ഓര്‍ഗനൈസിഗ് കമ്മിറ്റി സെക്രട്ടറി ജനറല്‍ ഹസന്‍ തവാദി വ്യക്തമാക്കി. അല്‍ശര്‍ഖ് അറബി പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ്  അദ്ദേഹം നിലപാട് അറിയിച്ചത്. 
 കഴിഞ്ഞ ബ്രസീല്‍ ലോക കപ്പിലും അതിന് മുന്‍പ് ആഫ്രിക്കയില്‍ നടന്ന ലോക കപ്പിലും അതത് രാജ്യങ്ങളെയും അവരുടെ സംസ്ക്കാരങ്ങളെയും നാം കണ്ടു.
 ഖത്തര്‍ ലോക കപ്പില്‍ നമ്മുടെ സംസ്ക്കാരം നാം ലോകത്തിന് പരിചയപ്പെടുത്തും. ലോകത്തിന് മുമ്പില്‍ അറബ്-ഇസ്ലാമിക സംസ്ക്കാരം പരിചയ പ്പെടുത്താന്‍ നാം ഇപ്പോള്‍ തന്നെ തുടക്കം കുറിച്ചിരിക്കുന്നു.  തെറ്റായ ധാരണകള്‍ രാജ്യവുമായി ഇടപഴകുമ്പോള്‍ ഇല്ലാതാകുമെന്ന കാര്യത്തില്‍ സംശയമില്ല. 
കളി നടക്കുന്ന കാലയളവിലും, മദ്യം അനുവദിക്കുന്നതിനെ അനുകൂലിക്കാന്‍ ഖത്തറിന്‍െറ  സംസ്ക്കാരവും പൈതൃകവും വിശ്വാസവും  അനുവദിക്കുന്നില്ല. എന്നാല്‍ അനിവാര്യമായ സന്ദര്‍ഭത്തില്‍ രാജ്യത്തെ നിയമ വ്യവസ്ഥക്ക് അനുകൂലമായി മാത്രം മദ്യം അനുവദിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. 
എന്നാല്‍ കളി സ്ഥലങ്ങളിലോ പൊതു ഇടങ്ങളിലോ ഒരു നിലക്കും മദ്യം അനുവദിക്കുകയില്ല. ‘ഫിഫ’യുമായി ഇക്കാര്യത്തില്‍ സംസാരം നടന്നിട്ടില്ളെന്നും ഖത്തറിന്‍െറ പൈതൃകത്തിന് വിരുദ്ധമായി തങ്ങള്‍  ഒന്നും ചെയ്യില്ളെന്നും ഹസന്‍ തവാദി വ്യക്തമാക്കി. 
അറുപതിനായിരം മുതല്‍ തെണ്ണൂറായിരം വരെ താമസ മുറികള്‍ വേണമെന്നാണ് ‘ഫിഫ’ നിര്‍ദേശിച്ചിട്ടുള്ളത്. 
ഫിഫ നിര്‍ദേശത്തിന് അനുഗുണമായുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ സമിതി തയ്യാറാണ്. മരുഭൂമിയില്‍ ടെന്‍റുകളില്‍ സൗകര്യം ഒരുക്കുന്ന കാര്യവും ആലോചിക്കുന്നു. അറബ് ആതിഥേയ സംസ്ക്കാരം പാശ്ചാത്യര്‍ക്ക് നവ്യാനുഭവമായിരിക്കും സമ്മാനിക്കുകയെന്ന് തവാദി അഭിപ്രായപ്പെട്ടു. 
രാജ്യത്ത് നിരവധി വ്യവസായങ്ങള്‍ക്ക് തുടക്കമിടാന്‍ 2022 ലോക കപ്പ് സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 
സ്പോര്‍ട്സുമായി ബന്ധപ്പെട്ട് മാത്രമല്ല മറ്റ് നിരവധി മേഖലകളില്‍ കൂടി പുതിയ സംരംഭങ്ങള്‍ക്ക് രാജ്യത്ത് തുടക്കം കുറിക്കും. ഖത്തറിന് മാത്രമല്ല മേഖലയിലെ മറ്റ് രാജ്യങ്ങള്‍ക്കും ഇവിടെ നിക്ഷേപം ഇറക്കാന്‍ പുതിയ അവസരമാണ് 2022 ലോക കപ്പ് നല്‍കുക. രാജ്യത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വലിയ പങ്കാളിത്തമാണ് ഈ ലോക കപ്പില്‍ ഉണ്ടാവുക.  
വലിയ പരിഞ്ജാനമുള്ള അന്താരാഷ്ട്ര കമ്പനികളുടെ സഹായം നമുക്ക് ആവശ്യമാണെന്ന കാര്യത്തില്‍ സംശയമില്ല. 
എന്നാല്‍ ദേശീയ കമ്പനികളെ അവഗണിച്ച് മുമ്പോട്ട് പോകില്ളെന്ന് തവാദി അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.