ദോഹ: ഇന്ത്യന്‍ എംബസിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനലവലന്‍റ് ഫോറം (ഐ.സി.ബി.എഫ്) മാനേജിംഗ് കമ്മിറ്റിയിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ ഡേവിസ് എടക്കുളത്തൂര്‍ പ്രസിഡന്‍റായി നയിച്ച പാനല്‍ വിജയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 6.30 മുതല്‍ ഒമ്പതുമണിവരെയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. രാത്രി ഒമ്പത് മണി കഴിഞ്ഞാണ് വോട്ടെണ്ണല്‍ നടന്നത്. ആകെ 503 വോട്ടുകളാണ് പോള്‍ ചെയ്തത്.
ഇതില്‍ എട്ടു വോട്ടുകള്‍ അസാധുവായി. പ്രസിഡന്‍റ് സ്ഥാനത്തത്തേ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കരീം അബ്ദുല്ല നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതിനാല്‍ ഡേവിസ് എടക്കുളം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പി.എന്‍ ബാബുരാജിനാണ് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം. 429 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.
ജയിച്ച മറ്റ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: മഹേഷ് ഗൗഡ - 426, മാല കൃഷ്ണന്‍ - 423, കെ സുരാന്ന പ്രകാശ് - 417, ഇഖ്ബാല്‍ ചേറ്റുവ - 400, ടി ശിശികാന്ത് - 354. പാനലിലെ വനിതാ സ്ഥാനാര്‍ഥിയായിരുന്ന നിവേദിത കെട്കറും തിരഞ്ഞെടുക്കപ്പെട്ടു.
രാമചന്ദ്ര ഷെട്ടി (175), ടിജു തോമസ് വര്‍ഗീസ് (75), വസീം അഹ്്മദ് ഖാസി (76) എന്നിവര്‍ പരാജയപ്പെട്ടു. രാത്രി പതിനൊന്നോടെയാണ് ഫലപ്രഖ്യാപനം ഉണ്ടായത്. നീലാം ഷു ഡേ മുഖ്യ വരണാധികാരിയായിരുന്നു. സന്തോഷ് നീലകണ്ഠന്‍, അരവിന്ദ് പാട്ടീല്‍ എന്നിവര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. വോട്ടെടുപ്പിനൊപ്പം ജനറല്‍ ബോഡിയും നടന്നു.
ഇന്ത്യന്‍ എംബസി ഡപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആര്‍ കെ സിംഗ് അധ്യക്ഷത വഹിച്ചു. അദ്ദേഹം പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.