ദോഹ: ‘കാത്തുവെക്കാം സൗഹൃദ തീരം’ പ്രമേയത്തിൽ നവംബർ രണ്ട്, മൂന്ന് തിയതികളിൽ നടക്കുന്ന എട്ടാം ഖത്തർ മലയാളി സമ്മേളനത്തിന്റെ ലോഗോ പുറത്തിറക്കി. ഐ.സി.സി അശോക ഹാളിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം ഉപദേശക സമിതി ചെയർമാൻ എബ്രഹാം ജോസഫ്, ചെയർമാൻ ഷറഫ് പി. ഹമീദ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, യൂനിറ്റി പ്രസിഡന്റ് അബ്ദുൽ കരീം കെ എന്നിവർ ചേർന്ന് ലോഗോ പ്രകാശനം ചെയ്തു. സമ്മേളന പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ലോഗോ.നവംബറിൽ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ചെയർമാൻ ഷറഫ് പി. ഹമീദ് അറിയിച്ചു.
എട്ടാം മലയാളി സമ്മേളനവം മാനവികമൂല്യങ്ങൾക്ക് നിർണായക സംഭാവനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഷൗക്കത്തലി ടി.എ.ജെ, കെ.എം.സി.സി ട്രഷറർ പി.എസ്.എം ഹുസൈൻ, പബ്ലിസിറ്റി വിങ് ചെയർമാൻ സിയാദ് കോട്ടയം, സമീൽ അബ്ദുൽ വാഹിദ്, ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് കെ.എൻ. സുലൈമാൻ മദനി, സറീന അഹദ്, മിനി സിബി, നൂർജഹാൻ ഫൈസൽ എന്നിവർ സംസാരിച്ചു. ഖലീൽ എ.പി, ഹൈദർ ചുങ്കത്തറ, ആഷിഖ് അഹ്മദ്, ഷാജി ഫ്രാൻസിസ്, തൻസീം കുറ്റ്യാടി, അബ്ദുൽ അസീസ് എടച്ചേരി, സാം വിളനിലം, മുബാറക് അബ്ദുൽ അഹദ്, ഡോ. സാബു കെ.സി, സിറാജുദ്ദീൻ റാവുത്തർ, വർക്കി ബോബൻ, നൗഷാദ് ടി.കെ, സിദ്ദീഖ് സി.ടി, ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി റഷീദലി വി.പി തുടങ്ങിയവർ സന്നിഹിതരായി. ജനറൽ കൺവീനർ ഷമീർ വലിയവീട്ടിൽ സ്വാഗതവും അലി ചാലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.