ദോഹ: രാജ്യത്ത് കോവിഡ് വാക്സിെൻറ വൻ ശേഖരം എത്തി. കോവിഡ് വാക്സിൻ എത്തിക്കുന്നതിൽ ഖത്തർ എയർവേസ് വൻനേട്ടമാണ് കൈവരിച്ചിരിക്കുന്നത്. ഇതുവരെ 1.5 മില്യൻ കോവിഡ് വാക്സിൻ ഡോസുകളാണ് ഖത്തർ എയർവേസ് രാജ്യത്ത് എത്തിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം മാത്രം 530,000 ഡോസ് ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് എത്തിച്ചത്. ഞായറാഴ്ച രാവിലെ ആംസ്റ്റർഡാമിൽ നിന്നാണ് ഇവ എത്തിച്ചത്. ഒറ്റത്തവണയായി എത്തിച്ച ഏറ്റവും വലിയ വാക്സിൻ ശേഖരമാണ് ഇതെന്ന് ഖത്തർ എയർവേയ്സ് അറിയിച്ചു. കമ്പനിയുടെ 'വി കെയർ'എന്ന പദ്ധതിയുടെ ഭാഗമായാണ് കോവിഡ് വാക്സിൻ രാജ്യത്ത് എത്തിക്കുന്നത്. പ്രയാസകാലത്ത് ജനങ്ങളെ സഹായിക്കുക എന്നതാണ് ലക്ഷ്യം. സാധാരണ ജീവിതത്തിലേക്ക് ജനങ്ങളെ കൊണ്ടുവരുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ വിവിധ രാജ്യങ്ങളിലേക്ക് ഖത്തർ എയർവേസ് കാർഗോ വഴി കോവിഡ് വാക്സിൻ എത്തിക്കാൻ തുടങ്ങിയിരുന്നു. ആഗോള പങ്കാളികളുമായി ചേർന്നാണ് ഇത് സാധ്യമാകുന്നത്. 24 രാജ്യങ്ങളിലേക്ക് ഇതുവരെ 20 മില്യൻ കോവിഡ് വാക്സിനുകളാണ് കമ്പനി എത്തിച്ചിരിക്കുന്നത്. ഇതിനുപുറമേ ഐക്യരാഷ്്ട്രസഭയുടെ യൂനിസെഫിന് വേണ്ടിയും വാക്സിൻ എത്തിക്കുന്നുണ്ട്. യൂനിസെഫിെൻറ മാനുഷികപദ്ധതികളുെട ഭാഗമായി ഒപ്പുവെച്ച കരാറിെൻറ അടിസ്ഥാനത്തിലാണിത്. ഏറെ സുരക്ഷിതമായാണ് വാക്സിൻ കടത്തും സൂക്ഷിക്കലുമടക്കം രാജ്യത്ത് നടക്കുന്നത്. രാജ്യത്തെത്തുന്നതുമുതൽ അന്താരാഷ്ട്ര മാനദണ്ഡങ്ങളും നടപടികളും പാലിക്കുന്നുണ്ട്. സംഭരണകേന്ദ്രത്തിലേക്കുള്ള ഗതാഗതം, ഹെൽത്ത് സെൻററുകളിലേക്കുള്ള വിതരണം എന്നീ നടപടികളിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളാണ് പാലിക്കുന്നത്. വാക്സിൻ പൊതുജനങ്ങളിലേക്ക് എത്തുന്നതുവരെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്.
നിലവിൽ ഫൈസർ, മൊഡേണ വാക്സിനുകളാണ് ഖത്തറിൽ എല്ലാവർക്കും സൗജന്യമായി നൽകുന്നത്. രണ്ട് വാക്സിനുകൾക്കും വ്യത്യസ്തമായ സംഭരണ വ്യവസ്ഥകളാണുള്ളത്. ഫൈസർ വാക്സിൻ മൈനസ് 70 ഡിഗ്രിയിലാണ് സൂക്ഷിച്ചുവെക്കുന്നത്. എന്നാൽ മൊഡേണ വാക്സിൻ മൈനസ് 20 ഡിഗ്രിയിലാണ് സൂക്ഷിക്കുന്നത്. ഖത്തറിൽ നിലവിൽ വാക്സിൻ കുത്തിവെപ്പ് കാമ്പയിൻ പുരോഗമിക്കുകയാണ്. ഇതുവരെ ആകെ 934843 ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.
കൃത്യസമയത്ത് സുരക്ഷിതമായി എല്ലാ മാനദണ്ഡങ്ങളും പാലിച്ച് വാക്സിൻ എത്തിക്കുകയാണ് ലക്ഷ്യമിടുന്നതെന്നും ഇതിൽ കമ്പനി വിജയിക്കുന്നുണ്ടെന്നും ഖത്തർ എയർവേസ് കാർേഗായുടെ ചീഫ് ഓഫീസർ ഗില്ല്യം ഹാലക്സ് പറഞ്ഞു. മഹാമാരി െക്കതിരെയുള്ള പോരാട്ടത്തിൽ ആരോഗ്യമന്ത്രാലയത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുവെന്നത് ഏെറ അഭിമാനമായി കാണുന്നുെവന്നും അദ്ദേഹം പറഞ്ഞു.
ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുപേർ കൂടി തിങ്കളാഴ്ച മരിച്ചു. 44, 45, 58 വയസ്സുള്ളവരാണ് മരിച്ചത്. ഇതോടെ ആകെ മരണം 306 ആയി. ഇന്നലെ 910 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 759 പേർ സമ്പർക്കം മൂലം രോഗബാധ ഏറ്റവരാണ്. 151 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരും. 489 പേർക്ക് രോഗമുക്തിയുണ്ടാവുകയും ചെയ്തു.
നിലവിലുള്ള ആകെ രോഗികൾ 17587 ആണ്. ഇന്നലെ 13521പേർക്കാണ് പരിശോധന നടത്തിയത്. ആകെ 1766354 പേരെ പരിശോധിച്ചപ്പോൾ 184334 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ 166441 പേർക്കാണ് രോഗമുക്തിയുണ്ടായത്. 1712 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇതിൽ 190 പേരെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രവേശിപ്പിച്ചതാണ്. 442 പേർ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്നുണ്ട്. ഇതിൽ 40 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.