Tharavattath Ashraf

കോഴിക്കോട് കക്കട്ടിൽ സ്വദേശി ഖത്തറിൽ നിര്യാതനായി

ദോഹ: കോഴിക്കോട് കക്കട്ടിൽ കണ്ടോത്ത്കുനി തറവട്ടത്ത് അഷ്‌റഫ് (55) ഖത്തറിൽ നിര്യാതനായി. ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദോഹയിലെ റെസ്റ്റോറെന്റിൽ ജീവനക്കാരനായിരുന്നു.

പിതാവ്: കുഞ്ഞമ്മദ്. മാതാവ്: മറിയം. ഭാര്യ: ഷമീമ, മക്കൾ: ഡോ: തസ്ലിം, നഷാ നസ്റിൻ, നാജിയ അഷറഫ്. മരുമകൻ: അജ്മൽ. മയ്യത്ത് നമസ്കാരം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം അബൂഹമൂർ പള്ളിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മയ്യിത്ത് നാട്ടിലേക്ക്‌ കൊണ്ട് പോകുമെന്ന് കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു

Tags:    
News Summary - A native of Kakkattil, Kozhikode, passed away in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.