ദോഹ: ദേശീയ കായികദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച അൽ ബത്വർ ഇന്റർസോൺ കായികമേളയിൽ വക്റ, ഹിലാൽ സോണുകൾ സംയുക്ത ജേതാക്കളായി. ഫെബ്രുവരി ആദ്യ ആഴ്ചയിൽ ആരംഭിച്ച കായിക മത്സരങ്ങളുടെ സമാപന പോരാട്ടം ദേശീയ കായികദിനത്തിൽ ഐഡിയൽ ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്നു.
വിവിധങ്ങളായ ട്രാക് ആൻഡ് ഫീൽഡ് മത്സരങ്ങൾക്കു പുറമേ ചെസ്, ഫുട്ബാൾ, ബാഡ്മിന്റൺ, ക്രിക്കറ്റ്, പഞ്ചഗുസ്തി, വടംവലി മത്സരങ്ങളിലായി മുന്നൂറോളം പേർ ഭാഗമായി. കാംബ്രിജ് സ്കൂളിൽ നടന്ന ബാഡ്മിന്റണിൽ വക്റ സോണും ഹാമിൽട്ടൺ ഇന്റർനാഷനൽ സ്കൂളിൽ നടന്ന ഫുട്ബാൾ മത്സരത്തിൽ ഹിലാൽ സോണും തുമാമ ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റിൽ വക്റ സോണും ജേതാക്കളായി.
വടംവലി മത്സരത്തിൽ വക്റ സോണിനെ പരാജയപ്പെടുത്തി ഹിലാൽ കപ്പുയർത്തി. അൽ ബത്വൽ കായികമേളയിൽ 60 പോയന്റ് നേടിയാണ് വക്റ, ഹിലാൽ സോണുകൾ സംയുക്ത ജേതാക്കളായത്. 47 പോയന്റ് നേടി മദീന ഖലീഫ സോൺ രണ്ടാംസ്ഥാനം നേടി. വിജയികൾക്ക് യൂത്ത് ഫോറം പ്രസിഡന്റ് എസ്.എസ്. മുസ്തഫ, ഭാരവാഹികളായ അബ്സൽ അബ്ദുട്ടി, അസ്ലം തൗഫീഖ്, അസ്ലം ഈരാറ്റുപേട്ട, ഹബീബ് റഹ്മാൻ, സുഹൈൽ എന്നിവർ ട്രോഫിയും മെഡലുകളും വിതരണം ചെയ്തു.
മേളയോടനുബന്ധിച്ച് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച മത്സരങ്ങളിൽ വിജയിച്ചവർക്ക് സംഘാടക സമിതി അംഗങ്ങളായ മുഅ്മിൻ, മുഹമ്മദ് ഇസ്ഹാഖ്, നജീബ് താരി, ഷിബിലുറഹ്മാൻ എന്നിവർ സമ്മാനം വിതരണം ചെയ്തു. ദേശീയ കായിക ദിനത്തിന്റെ നേട്ടം പ്രവാസി യുവാക്കളിലും എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.