അ​ൽ ജ​സീ​റ എ​ക്സ്ചേ​ഞ്ച് പ​ത്താ​മ​ത് ശാ​ഖ ദോ​ഹ ന​ജ്മ​യി​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ സ​ലാ​ഹ് മു​സ്ത​ഫ അ​ബ്ദു​ൽ അ​സീ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ന്നു

വമ്പൻ ഓഫറുകളുമായി അൽ ജസീറ എക്സ്ചേഞ്ച്

ദോഹ: മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് നാട്ടിലേക്ക് പണമയക്കുന്നവർക്ക് വമ്പൻ ഓഫറുകളുമായി അൽ ജസീറ എക്സ്ചേഞ്ച്.

തങ്ങളുടെ മൊബൈൽ ആപ് വഴി ആഗസ്റ്റ് 31വരെ പണമയക്കുന്നവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് ഓരോ ആഴ്ചയിലും ആപ്പിൾ ഐ ഫോൺ 13ഉം കൂടാതെ ഒരു ഭാഗ്യശാലിക്ക് 100 ഗ്രാം സ്വർണം മെഗാ പ്രൈസും സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നിന് നടക്കുന്ന നറുക്കെടുപ്പിൽ വിജയികളെ പ്രഖ്യാപിക്കുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു.

അതിനിടെ, അൽ ജസീറ എക്സ്ചേഞ്ചിന്‍റെ 10ാമത് ശാഖ ചൊവ്വാഴ്ച നജ്മയിൽ പ്രവർത്തനമാരംഭിച്ചു. അൽജസീറ ഇന്‍റേണൽ ഓഡിറ്റർ സലാഹ് മുസ്തഫ അബ്ദുൽ അസീസ് ഉദ്ഘാടനം നിർവഹിച്ചു. ഫിനാൻസ് മാനേജർ താഹ ഗമാൽ, ഓപറേഷൻസ് മാനേജർ അഷ്റഫ് കല്ലിടുമ്പിൽ, ഐ.ടി മാനേജർ ഷൈൻ വി. പാറോത്ത്, എച്ച്.ആർ മാനേജർ ശ്യാം എസ്. നായർ, ബ്രാഞ്ച് മാനേജർ ഖാലിദ് സകി എന്നിവർ സന്നിഹിതരായിരുന്നു.

Tags:    
News Summary - Al Jazeera Exchange with great offers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.