ദോഹ: മുഴുവൻ നിർമാണവും പൂർത്തിയാക്കിയ അൽ ഖുഫൂസ് സ്ട്രീറ്റും ലിങ്ക് റോഡുകളും ഗതാഗതത്തിനായി തുറന്നു നൽകിയതായി പൊതുമരാമത്ത് വിഭാഗമായ അശ്ഗാൽ അറിയിച്ചു.
6.2 കി.മീ നീളത്തിലാണ് മുറൈഖ്, മുഹൈര്ജ, ലുഐബ് എന്നീ പ്രദേശങ്ങളെ വിദ്യാഭ്യാസ, കായിക, വാണിജ്യ സൗകര്യങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം. 3,700 മീറ്റര്‍ നീളമുള്ള അല്‍ ഖുഫൂസ് സ്ട്രീറ്റ്, 1500 മീറ്റര്‍ നീളമുള്ള ഏഷ്യ ചാമ്പ്യന്‍സ് സ്ട്രീറ്റ് 2019, 1,075 മീറ്റര്‍ നീളമുള്ള അല്‍ ബയാ സ്ട്രീറ്റ് എന്നിവക്ക് പുറമെ, മുഹൈര്ജ സ്ട്രീറ്റ്, ഉമ്മുല്‍ ടിന് സ്ട്രീറ്റ്, അല്‍ സനിയ സ്ട്രീറ്റ് തുടങ്ങി നിരവധി അനുബന്ധ സ്ട്രീറ്റുകളും അശ്ഗാൽ നിർമിച്ചിട്ടുണ്ട്. അല്‍ ഖുഫൂസ് സ്ട്രീറ്റ് നവീകരണം പൂർത്തിയാക്കിയതിനു പിറകെ മേഖലയിലെ ഗതാഗത സംവിധാനങ്ങൾ മെച്ചപ്പെടും.
മണിക്കൂറില്‍ 10,000 ത്തോളം വാഹനങ്ങള്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ ഒറ്റയടിപ്പാതയെ ഓരോ ദിശയിലും മൂന്നുവരിപ്പാതയാക്കി മാറ്റിയിട്ടുണ്ട്.
അൽ ഖഫൂസ് ഗതാഗതയോഗ്യമാവുന്നതോടെ അൽ സദ്ദിൽ നിന്നും ദോഹ എക്സ്പ്രസ് വേ ഉൾപ്പെടെയുള്ള മേഖലകളിലേക്ക് യാത്രയും എളുപ്പമാവും. ചെടികളും മരങ്ങളും വെച്ചുപിടിപ്പിച്ച് സൗന്ദര്യവത്കരണ പ്രവർത്തനങ്ങളോടെയാണ് പാത പൂർത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.