ദോഹ: കുടുംബങ്ങളുടെ ആകർഷണ കേന്ദ്രമായ അൽ ഖോർ പാർക്കിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ ടിക്കറ്റ് ബുക്കിങ് നിർബന്ധമാക്കി.
മുനസിപ്പാലിറ്റി മന്ത്രാലയം വെബ്സൈറ്റിലെ ബുക്കിങ് ലിങ്ക് വഴിയാണ് പാർക്കിലേക്കുള്ള പ്രവേശനത്തിന് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത്. ഇതു ഴി ലഭിക്കുന്ന ബാർകോഡ് സ്കാൻ ചെയ്തുകൊണ്ട് സന്ദർശകർക്ക് പാർക്കിൽ പ്രവേശിക്കാവുന്നതാണ്.
www.mme.gov.qa/ എന്ന ലിങ്കു വഴിയാണ് പാർക്കിലേക്കുള്ള ടിക്കറ്റുകൾ ലഭ്യമാകുക. ആവശ്യമായ വിവരങ്ങൾ നൽകിയ ശേഷം, ടിക്കറ്റ് തുകയും ഇതുവഴി തന്നെ നൽകാം. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ വഴി പണമടച്ചതിനു പിന്നാലെ ടിക്കറ്റിങ് ബാർകോഡ് ലഭ്യമാകും. ഇത് സ്കാൻ ചെയ്താണ് പാർക്കിൽ പ്രവേശനം നൽകുന്നത്. മുതിർന്നവർക്ക് 15 റിയാലും, 14 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് 10 റിയാലുമാണ് പ്രവേശന ഫീസ്. ഓൺലൈൻ വഴി പണമടക്കാൻ കഴിയാത്തവർക്ക് അൽ മീര ബ്രാഞ്ചുകളിൽ നിന്നും പാർക്കിലേക്കുള്ള ടിക്കറ്റ് വാങ്ങാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.