ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ദഅവാ വിങ്ങിന് കീഴിൽ 2023 മുതൽ നടക്കുന്ന അൽ ഖുദുവ സ്കൂൾ ഓഫ് ഇസ്ലാമിക സ്റ്റഡീസ് കോഴ്സ് പഠിതാക്കളുടെ ഫാമിലി ഇഫ്താർ സംഘടിപ്പിച്ചു. സംഗമത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വലിയവീട്ടിൽ ആശംസ നേർന്നു.
നാലു പതിറ്റാണ്ടു പിന്നിട്ട ഇസ്ലാഹി സെന്റർ പ്രബോധന രംഗത്തെ വലിയ ദൗത്യ നിർവഹണമാണ് ഈ അക്കാദമിക കോഴ്സ് നടത്തുന്നതിലൂടെ ദഅവാ വിങ് നിർവഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ പരീക്ഷ കൺട്രോളർ നസീഫാ നൂറിന് യാത്രയയപ്പ് നൽകി. അക്കാദമിക് കോഓഡിനേറ്റർ മുജീബ് റഹ്മാൻ മദനി സ്നേഹോപഹാരം നൽകി. കോഴ്സ് അക്കാദമിക് ഡയറക്ടർ അബ്ദുൽ ലത്തീഫ് നല്ലളം, അഡ്മിൻ ഡയറക്ടർ ഡോ. റസീൽ മൊയ്ദീൻ, സിലബസ് കൺവീനർ നൗഫൽ മാഹി, മെൻറർമാർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.