ദോഹ: അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ജി.സി.സി സെക്രട്ടറി ജനറൽ ഡോ. നായിഫ് ബിൻ ഫലാഹ് അൽ ഹജ്റഫുമായി കൂടിക്കാഴ്ച നടത്തി. ഞായറാഴ്ച രാവിലെ ലുസൈൽ പാലസിലുള്ള അമീറിന്റെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. ജി.സി.സി സെക്രട്ടറി ജനറലായി തന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡോ. നായിഫ് അമീറിനെ കാണാനെത്തിയത്.
തന്റെ ഭരണകാലത്ത് നടത്തിയ പ്രവർത്തനങ്ങൾക്കും പ്രയത്നങ്ങൾക്കും ജി.സി.സി സെക്രട്ടറി ജനറലിനോട് നന്ദി രേഖപ്പെടുത്തിയ അമീർ ഭാവിപദ്ധതികളിൽ എല്ലാ വിജയവും ആശംസിച്ചു. ജി.സി.സി സെക്രട്ടറി ജനറൽ സ്ഥാനത്തെ തന്റെ കാലയളവിൽ സഹകരിച്ചതിന് അമീറിനും ഖത്തർ സ്റ്റേറ്റ് ഉദ്യോഗസ്ഥർക്കും ഡോ. നായിഫ് നന്ദി പറഞ്ഞു. അമീറിന് ആയുരാരോഗ്യ സൗഖ്യം നേർന്ന അദ്ദേഹം, ഖത്തറിനും രാജ്യത്തെ ജനങ്ങൾക്കും തുടർന്നും പുരോഗതിയും സമൃദ്ധിയും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.