ദോഹ: എല്ലാ നിലയിലും രാജ്യം ഉപരോധം അതിജീവിച്ചെന്നും ഈ വർഷം മിച്ച ബജറ്റിലൂടെയാണ് രാജ്യം കുതിക്കുന്നതെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി. ശൂറാ കൗൺസിലിെൻറ 40ാമത് ഓ ർഡിനറി സെഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അമീർ. പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീ ഫ ആൽ ഥാനിയും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിേൻറയും മേഖലയുടേയും അന്തർദേ ശീയതലത്തിലെയും വിവിധ കാര്യങ്ങൾ പരാമർശിച്ചുള്ള സർവതലസ്പർശിയായിരുന്നു അമീ റിെൻറ പ്രസംഗം.
രാജ്യത്തിെൻറ ഭാവി പദ്ധതികളും മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളു ം വെല്ലുവിളികളും ഉൾക്കൊള്ളുന്നതായിരുന്നു പ്രസംഗം.
അമീറിെൻറ സ്വകാര്യ പ്രതിനിധി ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽ ഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽ ഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽ ഥാനി എന്നിവരും പങ്കെടുത്തു.പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദ ുല്ല ബിൻ നാസർ ബിൻ ഖലീഫ ആൽ ഥാനി, ശൈഖുമാർ, മന്ത്രിമാർ, മറ്റു പ്രമുഖർ എന്നിവരും പങ്കെടു ത്തു.
• ദേശീയ നയം 2030െൻറ ലക്ഷ്യങ്ങൾക്കരികെ
2019ൽ 4.3 ബില്യൺ റിയാലിെൻറ (1.18 ബില്യൺ ഡോ ളർ) മിച്ചബജറ്റാണ് ഖത്തറിനുള്ളത്.
2017 മുതൽ ഖത്തറിന് മേൽ അടിച്ചേൽപിച്ച അന്യായ ഉ പരോധത്തിെൻറ എല്ലാ പ്രശ്നങ്ങളും തരണം ചെയ്യാനായിട്ടുണ്ടെന്ന് അമീർ പറഞ്ഞു.
ഭക് ഷ്യസുരക്ഷ, പുനരുപയോഗ ഊർജ മേഖലയിൽ വികസനപ്രയാണം തുടരും. സമ്പദ്വ്യവസ്ഥിതിയി ൽ വൈവിധ്യവത്കരണം സാധ്യമാക്കും. ഓയിൽ ഗ്യാസ് സമ്പന്നമായ ഖത്തർ ദേശീയ നയം 2030െൻറ ലക്ഷ് യങ്ങൾക്ക് അടുത്തെത്തിയിരിക്കുകയാണ്. മൂന്നുവർഷത്തിനിടെ ഇത് ആദ്യമായാണ് മിച്ച ബ ജറ്റിലൂടെ രാജ്യം നീങ്ങുന്നത്. ഒരു വർഷം മുമ്പ് വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്ന സാ ഹചര്യവുമുണ്ടായി.
2018ൽ 28.1 ബില്യൺ റിയാലിെൻറ കമ്മിയുണ്ടായിരുന്നു. രാജ്യത്തിെൻറ സാമ്പത്തിക മിച്ചം 6.4 ശതമാനമായി വർധിച്ചുവെന്ന് 2018 മേയിൽ ഖത്തർ നാഷനൽ ബാങ്ക് (ക്യു.എൻ.ബി) റിപ്പോർട്ടിൽ പറയുന്നു.
ആഭ്യന്തര ഉൽപാദനവും നാലാംപാദത്തിൽ ഉയർന്ന നിലയിലായിരുന്നുവെന്നും ബാങ്ക് റിപ്പോർട്ടിൽ പറയുന്നു. ഖത്തറിെൻറ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 2018ൽ 15 ശതമാനമായാണ് വർധിച്ചത്.
ൈഹഡ്രോകാർബൺ രഹിത വളർച്ചയാകട്ടെ ഒമ്പത് ശതമാനവുമായി.
രണ്ടാമത് ദേശീയ വികസന നയം രൂപവത്കരിക്കുേമ്പാൾ കഴിഞ്ഞ അനുഭവങ്ങളും പാഠങ്ങളും നമുക്ക് പ്രചോദനമാകും.
പുതിയ എണ്ണപ്പാടങ്ങളും ഗ്യാസ് സ്രോതസ്സുകളും കണ്ടുപിടിക്കപ്പെട്ട സാഹചര്യത്തിൽ ഊർജ വിപണിയിൽ ഗണ്യമായ മാറ്റങ്ങളാണ് ഉണ്ടാവുന്നത്.
• കറൻസി കരുത്തുചോരാതെ
ഏതു സാഹചര്യത്തിലും മൂല്യം ഇടിയാതെയാണ് ഖത്തർ കറൻസി നിലകൊള്ളുന്നത്. ഗൾഫ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിെൻറ കറൻസിയുടെ മൂല്യം ഇടിക്കാൻ മനഃപൂർവം വ്യാപക ശ്രമങ്ങൾ നടന്നിരുന്നു. ഉപരോധം തുടങ്ങിയതു മുതൽതന്നെ രാജ്യത്തെ ജനങ്ങൾ ഒറ്റക്കെട്ടായി നിന്നു. മാതൃരാജ്യത്തിനെതിരായ എല്ലാ നീക്കങ്ങളും അവർ യോജിച്ചുനിന്ന് തോൽപിച്ചു.
• പൊതുചെലവുകൾ കുറച്ചു
വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യം, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെയും സമ്പദ്വ്യവസ്ഥ വൻതോതിൽ വർധിച്ചു. ഉപരോധത്തിനു ശേഷം രാജ്യം നടത്തിയ വൈവിധ്യവത്കരണത്തിെൻറയും വിവിധ ഇടപെടലുകളുെടയും പദ്ധതികളുെടയും ഫലമായാണിത്.
പ്രാദേശിക ഉൽപാദനം ത്വരിതപ്പെടുത്താനുള്ള ദേശീയതല പദ്ധതികൾ വിജയം കണ്ടു. പ്രത്യേകിച്ചും ഉപരോധത്തിനു ശേഷം മൂന്നു വർഷത്തിനിടെ രാജ്യം നടപ്പാക്കിയ പദ്ധതികളാണിവ. ഇതിെൻറ ഫലമായി പ്രാദേശിക ഉൽപാദനം ഗണ്യമായി കൂടി. രാജ്യത്തിെൻറ ബജറ്റ് പുനഃസംഘടിപ്പിക്കാൻ നടത്തിയ പരിശ്രമങ്ങൾ ഏറെ പ്രധാനപ്പെട്ടതാണ്. ജനങ്ങളുടെ ജീവിതത്തിന് പ്രയാസമുണ്ടാക്കാത്ത തരത്തിൽ പൊതുചെലവുകൾ കുറച്ചുകൊണ്ടുവന്നു.
മുൻഗണനാക്രമത്തിലുള്ള വിവിധ പദ്ധതികളെ ബാധിക്കാത്ത രൂപത്തിലായിരുന്നു ഇത്തരം നടപടികൾ.
സമ്പദ്വ്യവസ്ഥയിലും സ്വകാര്യമേഖലയിലും വൻ വികസനം സാധ്യമായെന്ന് വിവിധ റിപ്പോർട്ടുകൾ പറയുന്നുണ്ട്. കാർഷികരംഗത്തും മത്സ്യബന്ധന രംഗത്തും വളർച്ചയാണെന്ന് കണക്കുകൾ തെളിയിക്കുന്നു.
വളർന്നുകൊണ്ടിരിക്കുന്ന സ്വകാര്യ മേഖലയുടേയും സമ്പദ്വ്യവസ്ഥയുടെയും ൈവവിധ്യവത്കരണത്തിന് കൂടുതൽ പരിശ്രമങ്ങളും ഉണ്ടാവേണ്ടതുണ്ട്.
• ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗതിക്ക് തടസ്സമാകരുത്
ഔദ്യോഗിക നടപടിക്രമങ്ങൾ പുരോഗതിക്ക് തടസ്സമാകുന്ന രൂപത്തിൽ ആവരുത്. അത്തരത്തിലുള്ള ബ്യൂറോക്രാറ്റിക് നടപടികൾ രാജ്യത്തിെൻറ അഭിവൃദ്ധിയും പുരോഗതിയും തടസ്സപ്പെടുത്തും. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കുറച്ചുകൊണ്ടുവരുക എന്നതും പ്രധാന ലക്ഷ്യമാണ്.
• എപ്പോഴും ചർച്ചയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു
ഖത്തർ എല്ലായ്പ്പോഴും പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും പരിഹരിക്കാൻ ചർച്ചക്ക് തയാറാണ്.
ഇക്കാര്യം എക്കാലവും ഖത്തർ പ്രകടിപ്പിച്ചിട്ടുമുണ്ട്. ജി.സി.സിയുടെ ചട്ടക്കൂടിൽ നിന്നുള്ള ചർച്ചക്ക് തങ്ങൾ എപ്പോഴും തയാറാണ്. എന്നാൽ, ഈ ചർച്ച നാലു കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് തങ്ങൾക്ക് നിർബന്ധമുണ്ട്.
പരസ്പര ബഹുമാനം, പൊതുതാൽപര്യം, വിദേശനയം അടിച്ചേൽപിക്കാതിരിക്കൽ, ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ കാര്യങ്ങളാണിവ. ഗൾഫ് മേഖല ഏെറ പ്രശ്നങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്.
ഇത് മേഖലയുടെ പൊതുതാൽപര്യങ്ങൾക്കോ മേഖലയിലെ രാജ്യങ്ങൾക്കോ ഗുണകരമല്ല.
ഐക്യരാഷ്ട്രസഭയുടെ 74ാമത് സെഷൻ ഗൾഫ്മേഖലയുടെ നിലവിലെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ പറ്റിയ വേദിയായിട്ടുണ്ട്. മേഖലയിലെ സാമ്പത്തിക
രാഷ്്ട്രീയ അസ്ഥിരത ഖത്തറിന് ഐക്യരാഷ്ട്ര സഭയിൽ അറിയിക്കാനായിട്ടുണ്ട്.
• സ്വതന്ത്ര ഫലസ്തീൻ വേണം
മേഖലതലത്തിലെയും അന്താരാഷ്ട്രതലത്തിലെയും വിവിധ പ്രശ്നങ്ങളിൽ രാജ്യത്തിന് കൃത്യമായ നിലപാടുകളുണ്ട്. 1967ലെ അതിർത്തികളുെട അടിസ്ഥാനത്തിൽ കിഴക്കൻ ജറൂസലം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം വേണമെന്നതാണ് ഖത്തറിെൻറ ആവശ്യം.
ഫലസ്തീനും ഫലസ്തീൻ ജനതയും കൈയേറ്റങ്ങളിൽ നിന്ന് മുക്തരാവണം. സിറിയൻ പ്രശ്നങ്ങൾ എല്ലാ കക്ഷികളും തമ്മിലുള്ള ചർച്ചയിലൂടെ പരിഹരിക്കണം.
സിറിയയുടെ സ്ഥിരതക്കും പരമാധികാരത്തിനും അനുസൃതമായ ഐക്യരാഷ്ട്രസഭയുടെ ചട്ടങ്ങൾക്കും മാർഗനിർദേശങ്ങൾക്കും അനുസരിച്ചായിരിക്കണം ഇത്. േമഖലയിലെയും അന്താരാഷ്ട്രതലത്തിലെയും സമാധാനവും സുരക്ഷയും അപകടത്തിലാക്കുന്ന വിധത്തിലാണ് യമൻ പ്രശ്നം ഉള്ളത്. ലിബിയ, സുഡാൻ എന്നീ രാജ്യങ്ങളിലെ പ്രശ്നങ്ങളും എല്ലാവർക്കും സമാധാനം ഉണ്ടാവുന്ന രൂപത്തിൽ പരിഹരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.