ദോഹ: ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഏഷ്യൻ പര്യടനത്തിന് ഞായറാഴ്ച തുടക്കമാകും. ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ തുടങ്ങിയ സൗഹൃദ രാജ്യങ്ങളിലേക്കുള്ള അമീറിന്റെ യാത്രയിൽ മന്ത്രിമാർ ഉൾപ്പെടെ ഉന്നതസംഘവും അകമ്പടി സേവിക്കും. ഫിലിപ്പീൻസ് സന്ദർശനശേഷം, ബംഗ്ലാദേശും പിന്നാലെ, നേപ്പാളും സന്ദർശിച്ചായിരിക്കും ഏഷ്യൻ പര്യടനം പൂർത്തിയാക്കുന്നത്. ധാക്ക നോർത്ത് സിറ്റി കോർപറേഷനു കീഴിൽ മിർപുരിലെ കൽഷിയിൽ നിർമിച്ചിരിക്കുന്നപാർക്കിനും മിർപുർ ഇ.സി.ബി ചത്താറിൽനിന്നു കൽഷി ൈഫ്ലഓവർ വരെയുള്ള റോഡിനും അമീറിന്റെ പേരാണ് നൽകിയിരിക്കുന്നത്. സന്ദർശന മധ്യേ ചൊവ്വാഴ്ച ഇവയുടെ ഉദ്ഘാടനം നിർവഹിക്കുമെന്നാണ് റിപ്പോർട്ട്. രാഷ്ട്ര നേതാക്കളുമായുള്ള കൂടിക്കാഴ്ച, ഉദ്യോഗസ്ഥതല ചർച്ചകൾക്കും പുറമെ, വിവിധ മേഖലകളിൽ സഹകരണ കരാറുകളിലും സന്ദർശനത്തിൽ ഒപ്പുവെക്കും.
ദോഹ: ഖത്തറും ബംഗ്ലാദേശും തമ്മിലെ സൗഹൃദത്തിന്റെ അടയാളമായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പേരിൽ റോഡും പാർക്കും നിർമിച്ച് ബംഗ്ലാദേശ്. ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായി ബംഗ്ലാദേശിലെത്തുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പാർക്കും റോഡും ഉദ്ഘാടനം ചെയ്യുമെന്ന് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തറും ബംഗ്ലാദേശും തമ്മിലെ അരനൂറ്റണ്ടിലേറെ നീണ്ട ഊഷ്മള സൗഹൃദമാണെന്ന്, തങ്ങളുടെ സ്വാതന്ത്ര്യാനന്തര കാലം മുതലുള്ള ബന്ധമാണെന്നും ധാക്ക നോർത്ത് കോർപറേഷൻ മേയർ ആതിഖുൽ ഇസ്ലാം പറഞ്ഞു. ഖത്തർ അമീറിന്റെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഓർമ എന്ന നിലയിലാണ് പുതുതായി നിർമിച്ച പാർക്കിനും റോഡിനും അദ്ദേഹത്തിന്റെ പേര് നൽകുന്നതെന്നും വ്യക്തമാക്കി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് കാൽഷി പാർക്കിന്റെ നിർമാണം പ്രഖ്യാപിച്ചത്. ഞായറാഴ്ച ഫിലിപ്പീൻസിലേക്ക് പുറപ്പെടുന്ന ഖത്തർ അമീർ ബംഗ്ലാദേശിൽ രണ്ടു ദിവസം പര്യടനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.