ദോഹ: ഫോബ്സ് പുറത്തുവിട്ട മിഡിലീസ്റ്റിലെ മികച്ച അറബ് കുടുംബ വ്യാപാരികളുടെ പട്ടികയിൽ ഖത്തറിൽനിന്നുള്ള അഞ്ച് കമ്പനികൾ. അൽ ഫൈസൽ ഹോൾഡിങ് (11ാം സ്ഥാനം), അൽ ഫർദാൻ (26), അൽ മനാ ഗ്രൂപ് (72), അബു ഇസ്സ ഹോൾഡിങ് (95), അൽ മുഫ്തഹ് (100) എന്നീ കമ്പനികളാണ് പട്ടികയിലിടം പിടിച്ചത്. പൂർണമായും അറബ് കുടുംബങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചത്.
മധ്യേഷ്യയിൽ കോർപറേറ്റ് കമ്പനികളെക്കാൾ കൂടുതൽ സ്വാധീനം ചെലുത്താൻ അറബ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾക്ക് കഴിയുെന്നന്ന് ഫോബ്സ് ചൂണ്ടിക്കാട്ടി. മേഖലയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ 60 ശതമാനവും കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളിൽനിന്നാണെന്ന് പി.ഡബ്ല്യു.സിയെ ഉദ്ധരിച്ച് ഫോബ്സ് വ്യക്തമാക്കി. കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യാപാരങ്ങളിലൂടെ ഒരു തലമുറയിൽനിന്ന് മറ്റൊരു തലമുറയിലേക്ക് ഒരു ട്രില്യൻ ഡോളർ കൈമാറ്റം ചെയ്യപ്പെടുന്നതായും ഫോബ്സ് സൂചിപ്പിച്ചു.
കടുത്ത പ്രതിസന്ധികൾക്കിടയിൽ അറബ് കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികൾ ശക്തമായിതന്നെ നിലകൊെണ്ടന്ന് പി.ഡബ്ല്യു.സി പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.