ദോഹ: രാജ്യത്തെ സ്വകാര്യ സ്കൂളുകളിലും കിൻറർഗാർട്ടനുകളിലും അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ വിഷയങ്ങൾ നിർബന്ധമാക്കി. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയമാണ് അറിയിച്ചതാണ് ഇക്കാര്യം. മന്ത്രാലയത്തിന് കീഴിലെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗം പുറത്തിറക്കിയ 2021ലേക്കുള്ള അക്കാദമിക നയപരിപാടികളാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ സ്വകാര്യമേഖലയിൽ സ്കൂളുകളും കിൻറർഗാർട്ടനുകളുമായി ആകെ 337 സ്ഥാപനങ്ങളാണ് ഖത്തറിൽ പ്രവർത്തിക്കുന്നത്.
2019–2020 വർഷത്തെ സ്കൂളുകളിലേക്കുള്ള അക്കാദമിക നയപരിപാടികളിൽ ആവശ്യമായ ഭേദഗതികൾ വരുത്തിയാണ് പുതിയത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വകാര്യ സ്കൂൾ വിഭാഗം മേധാവി റാഷിദ് അഹ്മദ് അൽ അമീരി തയ്യാറാക്കി രാജ്യത്തെ സ്വകാര്യ സ് കൂളുകൾക്കും കിൻറർഗാർട്ടനുകൾക്കും അയച്ച സർക്കുലറിലെ പ്രധാന വിഷയങ്ങൾ താഴെ പറയുന്നു:
1. ക്ലാസുകളുടെ ക്രമമനുസരിച്ച് അറബി ഭാഷ, ഇസ്ലാമിക വിദ്യാഭ്യാസം, ഖത്തർ ചരിത്രം എന്നീ മൂന്ന് വിഷയങ്ങളും സ്വകാര്യ സ്കൂളുകളിലുടെയും കിൻറർഗാർട്ടനകളുടെയും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
2. അറബി ഭാഷയും, ഇസ്ലാമിക വിദ്യാഭ്യാസവും എല്ലാ സ്വകാര്യ സ്കൂളുകളിലെയും കിൻറർഗാർട്ടനുകളിലെയും പ്രീ സ്കൂളുകൾ മുതൽ പഠിപ്പിച്ച് തുടങ്ങണം.
3. േഗ്രഡ് 10, 11, 12 ക്ലാസുകളിലേക്കുള്ള നിബന്ധനകളും നിർദേശങ്ങളും 2021ലെ 11ാം നമ്പർ മന്ത്രാലയ ഉത്തരവും സ്കൂളുകൾ നിർബന്ധമായും പാലിച്ചിരിക്കണം.
4. 1 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ നിർബന്ധിത വിഷയങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്കൂൾ വിഭാഗം പരിശോധന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.