ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംവിധായകൻ സകരിയ സംസാരിക്കുന്നു.

എം. നൗഷാദ് സമീപം

സ്വത്വം മാറ്റിവെച്ച് കലാപ്രവർത്തനം സാധ്യമല്ല -സംവിധായകൻ സകരിയ

ദോഹ: സ്വത്വം മാറ്റിവെച്ച് കലാപ്രവർത്തനങ്ങൾ സാധ്യമല്ലെന്ന് സംവിധായകൻ സകരിയ മുഹമ്മദ്. മലബാറിൽനിന്നുള്ള സ്വത്വരാഷ്ട്രീയ ചിത്രങ്ങളോട്​ യോജിപ്പില്ലെന്ന സംവിധായകൻ ആഷിഖ് അബുവിന്റെ പരമാർശവുമായി ബന്ധപ്പെട്ടുയർന്ന ചോദ്യത്തിന് മറുപടിയായായണ് സകരിയ ​ദോഹയിൽ പ്രതികരിച്ചത്.

‘സിനിമാ വ്യവാസായം എന്നത് ഏതെങ്കിലും പ്രത്യേക ബോഡിയുടെ കീഴിലുള്ളത് അല്ല. അന്തരീക്ഷത്തിലുള്ളതാണ് സിനിമ. ഇതിൽ എവിടെ നിന്നൊക്കെയാണോ ആളുകൾ കലാമൂല്യത്തോടെ സിനിമകൾ കൊണ്ടുവരുന്നത്, ആ സിനിമ ശ്രദ്ധിക്കപ്പെടുന്നതിനൊപ്പാം സ്ഥലവും അടയാളപ്പെടുത്തും. എല്ലാ മേഖലകളിൽ നിന്നും തിരക്കഥാകൃത്തുകളും സിനിമാ സംവിധായകരും നിമാതാക്കളും പ്രവർത്തകരും ഉണ്ടാവുക​യാണ് ഏറ്റവും പ്രധാനം’ -സകരിയ മുഹമ്മദ് പറഞ്ഞു.

ഖത്തറിലെ ചലച്ചിത്ര ആസ്വാദകരുടെ കൂട്ടായ്മയായ ഫിലിം ലവേഴ്‌സ് ഖത്തർ (ഫിൽഖ) വെള്ളി, ശനി ദിവസങ്ങളിലായി സഘടിപ്പിക്കുന്ന സിനിമാ ശില്പശാലയുടെ ഭാഗമായി ദോഹയിലെത്തിയതാണ് സംവിധായകനും നിർമാതാവുമായ സകരിയ മുഹമ്മദും എഴുത്തുകാരനും ഡോക്യുമെന്ററി-ചലച്ചിത്ര പ്രവർത്തകനുമായ എം. നൗഷാദും.

സിനിമാ നിർമാണവുമായി ബന്ധപ്പെട്ട പിന്നണി പ്രവർത്തനങ്ങളുടെ പരിശീലനം നൽകുന്നതായിരിക്കും രണ്ടു ദിവസത്തെ ശിൽപശാലയെന്ന് എം. നൗഷാദ് പറഞ്ഞു. സിനിമയുടെ കഥപറച്ചിലും, ഓരോ സീനുകളും എങ്ങനെ തയ്യാറാക്കി ഡയറക്ട് ചെയ്യാമെന്നും വിശദമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാലത്താ ജദീദിലെ സ്കിൽസ് ഡെവലപ്പ്മെന്റ് സെന്ററിലാണ് ശിൽപശാല.

‘പ്രവാസികൾ സിനിമാ ലോകത്തും സജീവമാകുന്നു’

എഴുത്തിലൂടെ മലയാള സാഹിത്യമേഖലയിൽ നിർണായ സംഭവനകൾ നൽകിയ പ്രവാസികൾ, ഇപ്പോൾ മലയാള ചലച്ചിത്ര ലോകത്തും ​സർഗാത്മക സംഭവനകൾ നൽകുന്നതായി സകരിയ പറഞ്ഞു. ‘പണമിറക്കി നിർമാണത്തിൽ പങ്കാളികളാകളാവുന്നതിനു പുറമെ, സിനിമയുടെ കഥാ രചനയിലും തിരക്കഥയിലും അഭിയനത്തിലുമെല്ലാം പുതിയ കാലത്ത് പ്രവാസികൾ കാര്യമായ പങ്കുവഹിച്ചുവരുന്നുണ്ട്.’-അദ്ദേഹം പറഞ്ഞു.

സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കാനുള്ള ആഗ്രഹങ്ങളുശട ഭാഗമായാണ് നിർമാതാവിന്റെ വേഷമണിഞ്ഞത്, അധികം വൈകാതെ ഡയറക്ടർ റോളിൽ തിരികെയെത്തും. -സകരിയ പറഞ്ഞു.

ഭരണകൂട പിന്തുണയോടെ സത്യം വളച്ചൊടിക്കുന്ന ​പ്രൊപഗാൻഡ സിനിമകൾ സൃഷ്ടിക്കപ്പെടുമ്പോൾ അതിനെതിരായ ബോധവൽകരണവും മറുപടികളും സമൂഹത്തിൽ നിന്നു തന്നെ ഉയർന്നുവരുന്നതാണ്. വാർത്താ സമ്മേളനത്തിൽ ഫിൽഖ ചെയർമാൻ അഷ്റഫ് തൂണേരി, അഡ്രസ് ഇവന്റ് പ്രതിനിധി ഷംസീർ എന്നിവർ പ​ങ്കെടുത്തു. 

Tags:    
News Summary - Art work is not possible without identity - Director Zakariya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.