ദോഹ: രാജ്യത്തുടനീളം സേവനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിശുദ്ധ ഖുർആൻ പഠിക്കുന്നതിന് 100 പുതിയ ക്ലാസുകൾ ആരംഭിക്കാൻ ഔഖാഫ്-ഇസ്ലാമികകാര്യ മന്ത്രാലയം. ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരങ്ങളിലായിരിക്കും ക്ലാസുകൾ നടക്കുകയെന്നും 60 പുരുഷന്മാരും 40 സ്ത്രീകളും ഉൾപ്പെടുന്ന ക്ലാസുകളിലായി 1200 വിദ്യാർഥികൾക്ക് ഖുർആൻ പാഠങ്ങൾ പകർന്നു നൽകുകയാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രാലയത്തിലെ റിലീജ്യസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പ് അറിയിച്ചു. രാജ്യത്തുടനീളം പ്രവർത്തിക്കുന്ന 138 ഖുർആൻ പഠനകേന്ദ്രങ്ങളിലായി 16,000ത്തിലധികം വിദ്യാർഥികളാണുള്ളത്. മൈക്രോസോഫ്റ്റ് പ്രോഗ്രാം വഴി 1400ലധികം വിദ്യാർഥികൾ പങ്കെടുക്കുന്ന 160 ഭാഗങ്ങളുള്ള തആഹുദ് പ്രോഗ്രാമിന് പുറമേയാണിത്.
റിലീജ്യസ് കോൾ ആൻഡ് ഗൈഡൻസ് വകുപ്പുമായി അഫിലിയേറ്റ് ചെയ്ത 28 കേന്ദ്രങ്ങളും ഔഖാഫ് മന്ത്രാലയത്തിന്റെ പൂർണ മേൽനോട്ടത്തിലുള്ള 274 സ്വകാര്യ കേന്ദ്രങ്ങളുമുൾപ്പെടെ സ്ത്രീകൾക്ക് മാത്രമായി 55 ഖുർആൻ പഠന കേന്ദ്രങ്ങളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.