കു​ഞ്ഞു​കു​ട്ടി​ക​ളു​ടെ വ​ള​ർ​ച്ച കു​ട്ടി​ക്ക​ളി​യ​ല്ല


ഓ​ർ​മ​യി​ല്ലേ ന​മ്മു​ടെ കു​ട്ടി​ക്കാ​ലം... പാ​ട​ത്തും പ​റ​മ്പി​ലും ഓ​ടി ന​ട​ന്നും ഉൗ​ഞ്ഞാ​ലാ​ടി​യും കൂ​ട്ടു​കാ​ർ​ക്കൊ​പ്പം പ​ക​ൽ മു​ഴു​വ​ൻ ക​ളി​ച്ചു​ന​ട​ന്നും ന​മ്മ​ൾ ലോ​ക​മ​റി​ഞ്ഞു​ വ​ള​ർ​ന്ന ആ ​കാ​ലം.

ക​ഥ​ക​ൾ പ​റ​ഞ്ഞു​ത​ന്ന്​ സ്വ​പ്​​നം കാ​ണാ​ൻ പ​ഠി​പ്പി​ച്ച ഒ​രു​പാ​ട്​ മു​ത്ത​ശ്ശി​മാ​രു​ണ്ടാ​യി​രു​ന്നു ചു​റ്റി​ലും. വ​ര​ച്ചു പ​ഠി​ക്കാ​നും ക​ളി​ച്ചു ന​ട​ക്കാ​നു​മെ​ല്ലാം സ്ഥ​ല​ങ്ങ​ളും സ​മ​യ​വു​മു​ണ്ടാ​യി​രു​ന്നു. സം​സാ​രി​ച്ച്​ പ​ഠി​ച്ചും, ചു​റ്റി​ലു​മു​ള്ള ജീ​വ​ജാ​ല​ങ്ങ​ളെ തി​രി​ച്ച​റി​ഞ്ഞു​മെ​ല്ലാം വ​ള​ർ​ന്നാ​ണ്​​ നാം ​ഇൗ നി​ല​യി​ലെ​ത്തി​യ​ത്. പി​റ​ന്നു​വീ​ഴു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സം ആ​രം​ഭി​ക്കു​ന്ന​തി​നു മു​മ്പ്​ ന​മ്മു​ടെ വീ​ട്ടി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മാ​യി അ​ഭ്യ​സി​ക്കു​ന്ന അ​ടി​സ്ഥാ​ന വി​ദ്യാ​ഭ്യാ​സം വ്യ​ക്​​തി​ത്വം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ലും സു​പ്ര​ധാ​ന​മാ​ണ്. എ​ന്നാ​ൽ, പു​തി​യ കാ​ല​ത്ത്​ പ്ര​ത്യേ​കി​ച്ച്​ പ്ര​വാ​സ​ലോ​ക​ത്ത് ന​മ്മു​ടെ കു​ട്ടി​ക​ൾ​ക്ക്​ ഇ​തെ​ല്ലാം അ​ന്യ​മാ​വു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ൾ ജോ​ലി​ക്ക്​ പോ​കു​​മ്പോ​ഴും അ​ണു​കു​ടും​ബ സാ​ഹ​ച​ര്യ​വു​മെ​ല്ലാം വ​ള​ർ​ന്നു​വ​രു​ന്ന കു​ട്ടി​ക​ളു​ടെ വ്യ​ക്​​തി​ത്വം ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ശ്​​നം സൃ​ഷ്​​ടി​ക്കാ​റു​ണ്ട്.

കു​ഞ്ഞു​പ്രാ​യ​ത്തി​ൽ അ​വ​ർ അ​നു​ഭ​വി​ച്ചും ക​ണ്ടും കേ​ട്ടും അ​റി​ഞ്ഞും പ​ഠി​ച്ചെ​ടു​ക്കേ​ണ്ട ഒ​രു​പാ​ട്​ കാ​ര്യ​ങ്ങ​ൾ ന​ഷ്​​ട​മാ​വു​േ​മ്പാ​ൾ അ​വ​രു​ടെ വ്യ​ക്​​തി​ത്വ വി​ക​സ​ന​ത്തെ ത​ന്നെ​യാ​ണ്​ ബാ​ധി​ക്കു​ന്ന​ത്. ഇ​ത്​ തി​രി​ച്ച​റി​യു​ക​യും സ​മ​യ​ബ​ന്ധി​ത​മാ​യി തി​രു​ത്തു​ക​യും ചെ​യ്യേ​ണ്ട​ത്​ അ​നി​വാ​ര്യ​മാ​ണ്.

എ​ങ്കി​ൽ, കു​ട്ടി​ക​ളു​ടെ പ​ഠ​ന​വും വി​ദ്യാ​ഭ്യാ​സ​വും നേ​രാ​യ വ​ഴി​യി​ലേ​ക്ക്​ ന​യി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ​ക്കും ക​ഴി​യും. അ​തി​ന്​ നി​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ‘ഏ​ർ​ളി ചൈ​ൽ​ഡ്​​ഹു​ഡ്​ സ്​​റ്റി​മു​ലേ​ഷ​ൻ (Early Childhood Stimulation).

കു​ഞ്ഞു​പ്രാ​യ​ത്തി​ൽ ത​ന്നെ കു​ട്ടി​ക​ള​ി​ലെ പ്ര​ശ്​​ന​ങ്ങ​ൾ തി​രി​ച്ച​റി​യു​ക​യും ആ​വ​ശ്യ​മാ​യ തി​രു​ത്തു​ക​ൾ നി​ർ​ദേ​ശി​ക്കു​ക​യും ചെ​യ്യു​ന്ന പ്ര​ക്രി​യ.

-എ​ന്താ​ണ്​ ‘ഏ​ർ​ളി ചൈ​ൽ​ഡ്​​ഹു​ഡ്​ സ്​​റ്റി​മു​ലേ​ഷ​ൻ’?

ജ​ന​നം മു​ത​ൽ അ​ഞ്ചു വ​യ​സ്സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും, പി​ന്തു​ണ​ക്കു​ന്ന​തി​നു​മാ​യി വി​ക​സി​പ്പി​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളു​മാ​ണ്​ ഏ​ർ​ളി ചൈ​ൽ​ഡ്​​ഹു​ഡ്​ സ്​​റ്റി​മു​ലേ​ഷ​ൻ. ഒ​രു കു​ട്ടി​യു​മാ​യി സം​സാ​രി​ക്കു​ക, പാ​ടു​ക, വാ​യി​ക്കു​ക, ക​ളി​ക്കു​ക, തു​ട​ങ്ങി​യ ല​ളി​ത​മാ​യ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ഇ​ത്​ പൂ​ർ​ത്തി​യാ​ക്കാം. ഏ​റ്റ​വും പ്രാ​ധാ​ന്യ​മു​ള്ള വ​ശം കു​ട്ടി​യും പ​രി​ച​രി​ക്കു​ന്ന ആ​ളും ത​മ്മി​ലു​ള്ള ശ്ര​ദ്ധാ​പൂ​ർ​വ​വും നി​ര​ന്ത​ര​വു​മാ​യ ഇ​ട​പെ​ട​ലു​ക​ളാ​ണ്.

-എ​ന്തു​കൊ​ണ്ട്​ ഏ​ർ​ളി സ്​​റ്റി​മു​ലേ​ഷ​ൻ നി​ർ​ണാ​യ​ക​മാ​വു​ന്നു?

ആ​ദ്യ വ​ർ​ഷ​ങ്ങ​ളി​ൽ (0-6 മാ​സം​വ​രെ) ആ​ണ് ബ്രെ​യി​ൻ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​ർ​ച്ച പ്രാ​പി​ക്കേ​ണ്ട​ത്. ഈ ​ബ്രെ​യി​ൻ വി​കാ​സം ഭാ​ഗി​ക​മാ​യി ജെ​ന​റ്റി​ക്സ് കൊ​ണ്ടും ബാ​ക്കി കു​ട്ടി ജീ​വി​ക്കു​ന്ന ചു​റ്റു​പാ​ടു​കൊ​ണ്ടു​മാ​ണ്. മു​തി​ർ​ന്ന​വ​ർ കു​ട്ടി​ക​ളു​ടെ ആം​ഗ്യ വി​ക്ഷേ​പ​ങ്ങ​ൾ, പു​റ​പ്പെ​ടു​വി​ക്കു​ന്ന ശ​ബ്ദ​ങ്ങ​ൾ എ​ന്നി​വ​യോ​ടോ​ക്കെ പ്ര​തി​ക​രി​ക്കു​മ്പോ​ൾ ബ്രെ​യ്നി​ൽ ഉ​ള്ള ന്യൂ​റ​ൽ ക​ണ​ക്ഷ​ൻ​സ് ശ​ക്തി​പ്പെ​ടു​ക​യും, ഇ​വ കു​ട്ടി​യു​ടെ ആ​ശ​യ​വി​നി​മ​യ, സാ​മൂ​ഹി​ക ക​ഴി​വു​ക​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ക​യും ചെ​യ്യു​ന്നു.

പ​ഠ​ന​ത്തി​ലും വി​ദ്യാ​ഭ്യാ​സ​ത്തി​ലു​മു​ള്ള പ​ങ്ക്

1. മ​സ്തി​ഷ്ക വി​ക​സ​നം

‘ഏ​ർ​ളി സ്​​റ്റി​മു​ലേ​ഷ​ൻ’​വ​ഴി മ​സ്​​തി​ഷ്​​ക​ത്തി​ലു​ണ്ടാ​വു​ന്ന ന്യൂ​റ​ൽ ക​ണ​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ നേ​ടു​ന്ന​തി​നും നി​ല​നി​ർ​ത്തു​ന്ന​തി​നു​മു​ള്ള കു​ട്ടി​യു​ടെ ക​ഴി​വ് വ​ർ​ധി​പ്പി​ക്കു​ക​യും ഇ​തു​വ​ഴി കു​ട്ടി​യു​ടെ ഭാ​വി പ​ഠ​ന​ത്തി​ന് ശ​ക്ത​മാ​യ അ​ടി​ത്ത​റ​ന​ൽ​കു​ക​യും ചെ​യ്യു​ന്നു.

2. വൈ​ജ്ഞാ​നി​ക വി​ക​സ​നം

വാ​യ​ന, മെ​മ്മ​റി ഗെ​യിം​സ്, പ്രാ​യ​ത്തി​ന​നു​സ​രി​ച്ച പ​ഠ​ന ഗെ​യി​മു​ക​ൾ, എ​ന്നി​വ​യി​ലൂ​ടെ വൈ​ജ്ഞാ​നി​ക ശേ​ഷി വി​ക​സി​ക്കു​ക​യും കു​ട്ടി​ക​ളി​ൽ ഓ​ർ​മ​ശ​ക്തി, അ​റി​യാ​നു​ള്ള താ​ൽ​പ​ര്യം, ക്രി​യാ​ത്മ​ക​ത എ​ന്നി​വ വ​ള​രു​ക​യും ചെ​യ്യു​ന്നു.

3. ഭാ​ഷ വി​ക​സ​നം

വാ​യി​ച്ചു​കൊ​ടു​ക്കു​ക, സം​സാ​രി​ക്കു​ക, പാ​ടി​ക്കൊ​ടു​ക്കു​ക എ​ന്നി​വ വ​ഴി കു​ട്ടി​ക​ളു​ടെ ഭാ​ഷ​യും ആ​ശ​യ​വി​നി​മ​യ വൈ​ദ​ഗ്ധ്യ​വും വി​ക​സി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കും.

4. സാ​മൂ​ഹി​ക വി​ക​സ​നം

പ​രി​ച​രി​ക്കു​ന്ന​വ​ർ, സ​മ​പ്രാ​യ​ക്കാ​ർ, പ​രി​സ്ഥി​തി എ​ന്നി​വ​യു​മാ​യു​ള്ള ഇ​ട​പെ​ട​ൽ​വ​ഴി സാ​മൂ​ഹി​ക​വും വൈ​കാ​രി​ക​വും ആ​യ ക​ഴി​വു​ക​ൾ വി​ക​സി​ക്കു​ന്നു.

5. മോ​​ട്ടോ​ർ സ്​​കി​ൽ

ന​ട​ത്തം, നി​ര​ങ്ങ​ൽ, ചി​ത്രം​വ​ര, മാ​നി​പ്പു​ലേ​റ്റി​വ്​ ​േപ്ല ​എ​ന്നി​വ​യൊ​ക്കെ കു​ട്ടി​ക​ളു​ടെ ‘ഫൈ​ൻ മോ​​ട്ടോ​ർ ആ​ൻ​ഡ്​ ഗ്രോ​സ്​ മോ​​ട്ടോ​ർ’​ശേ​ഷി​ക​ൾ സ​ഹാ​യി​ക്കു​ന്നു.

6. ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പ്

ഏ​ർ​ളി സ്​​റ്റി​മു​ലേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള കു​ട്ടി​ക​ൾ പ​ഠ​ന​ത്തി​ന് കൂ​ടു​ത​ൽ ത​യാ​റാ​കും. പ​ഠ​ന​ത്തോ​ട്​ താ​ൽ​പ​ര്യ​വും ഇ​ഷ്​​ട​വു​മു​ള്ള മ​നോ​ഭാ​വം വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.

7. പ​ഠ​ന​വെ​ല്ലു​വി​ളി​ക​ളെ മ​റി​ക​ട​ക്കു​ക

‘ഏ​ർ​ളി സ്​​റ്റി​മു​ലേ​ഷ​ൻ’​വ​ഴി ന​മു​ക്ക് ഒ​രു പ​രി​ധി​വ​രെ പ​ഠ​ന​ത്തി​ലും വ്യ​ക്തി​ത്വ വ​ള​ർ​ച്ച​യി​ലു​മു​ണ്ടാ​കു​ന്ന കാ​ല​താ​മ​സ​വും വൈ​ക​ല്യ​വും ബു​ദ്ധി​മു​ട്ടും നേ​ര​ത്തേ തി​രി​ച്ച​റി​യാ​ൻ സാ​ധി​ക്കു​ക​യും അ​തി​നെ മ​റി​ക​ട​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യം വ​ള​ർ​ത്തി​യെ​ടു​ക്കാ​നും ക​ഴി​യു​ന്നു.ചു​രു​ക്ക​ത്തി​ൽ ‘ഏ​ർ​ളി സ്​​റ്റി​മു​ലേ​ഷ​ൻ’​ഒ​രു കു​ട്ടി​യു​ടെ ആ​ജീ​വ​നാ​ന്ത പ​ഠ​ന​യാ​ത്ര​ക്ക് വേ​ദി​യൊ​രു​ക്കു​ന്നു.

ഈ ​സ​മ​യ​ത്ത് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന ക​ഴി​വു​ക​ൾ, കു​ട്ടി​യു​ടെ മൊ​ത്ത​ത്തി​ലു​ള്ള സ​മ​ഗ്ര​വി​ക​സ​ന​ത്തി​നും അ​ക്കാ​ദ​മി വി​ജ​യ​ത്തി​ലും പ​ങ്കു​വ​ഹി​ക്കു​ന്നു. ഇ​വ ന​ൽ​കു​ന്ന​തി​ൽ ര​ക്ഷി​താ​ക്ക​ൾ, അ​ധ്യാ​പ​ക​ർ, കെ​യ​ർ ടേ​കേ​ഴ്​​സ്​ എ​ന്നി​വ​ർ​ക്കു​ള്ള പ​ങ്ക് വ​ള​രെ വ​ലു​താ​ണ്.

ബി​ന്ദു ക​ര​ൺ
(മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​ർ,
ഹ​ഗ്​ മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ്)




 


Tags:    
News Summary - Baby boomers are not toddlers.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.