ദോഹ: ഖുര്‍ആന്‍ കത്തിക്കല്‍ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ സ്വീഡിഷ് ഉല്പന്നങ്ങള് ബഹിഷ്കരിച്ച് ഖത്തരി റീട്ടെയില്‍ വ്യാപാരശൃംഖല. സൂഖ് അല്‍ ബലദി സൂപ്പര്‍ മാര്‍ക്കറ്റാണ് സ്വീഡിഷ് ഉല്പന്നങ്ങള് വില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചത്.
സ്ഥാപനത്തിന്റെ ശാഖകളില്‍നിന്ന് സ്വീഡിഷ് ഉല്പന്നങ്ങള് നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ സ്വീഡിഷ് ഉൽപന്നങ്ങളുടെ ബഹിഷ്കരണം തുടരുമെന്ന് സൂപ്പർമാർക്കറ്റ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. സ്വീഡനിലും ഡെന്മാർക്കിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഖുർആൻ നിന്ദക്കെതിരെ അറബ് ലോകത്ത് കടുത്ത പ്രതിഷേധമാണുയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.