ദോഹ: പരിസ്ഥിതി സംരക്ഷണത്തിനായി പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിന് കീഴിലെ വന്യജീവി സംരക്ഷണ വകുപ്പ് പരിശോധന കാമ്പയിൻ ആരംഭിച്ചു. സസ്യങ്ങളും ജന്തുക്കളും ഉൾപ്പെടെ ജൈവവൈവിധ്യവും പ്രാദേശിക ആവാസവ്യവസ്ഥയും സംരക്ഷിക്കാനുള്ള മന്ത്രാലയത്തിന്റെ ബൃഹത് പദ്ധതിയുടെ ഭാഗമാണ് കാമ്പയിൻ. ജൂൺ 22 വരെ നീളുന്ന കാമ്പയിനിൽ കാര്യമായി രാജ്യത്തിന്റെ വടക്കൻ, മധ്യ, തെക്കൻ ഭാഗങ്ങളിലെ തീരപ്രദേശങ്ങളെയാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി നിയമങ്ങളുടെ ലംഘനങ്ങൾ കണ്ടെത്തുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും നിയമലംഘനത്തിന്റെ ഭവിഷ്യത്തുകളും ജനങ്ങളെ ബോധവത്കരിക്കലും ലക്ഷ്യമാണ്.
പെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റു പിക്നിക് സ്ഥലങ്ങളിലും കൂടുതലായി സന്ദർശിക്കുന്നതിൽ പരിസ്ഥിതിനാശ പ്രവർത്തനങ്ങളും ഈ സമയത്ത് പൊതുവിൽ കൂടുതലാണ്. നിരോധിത സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതും അനുമതിയില്ലാത്ത സ്ഥലങ്ങളിൽ ഒട്ടകങ്ങളെ മേയാൻ വിടുന്നതും കണ്ടെത്തി നടപടി സ്വീകരിക്കും. ബീച്ചുകളിൽ ശുചീകരണ കാമ്പയിൻ നടത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.