ദോഹ: പൊതുസെൻസസിൽ പങ്കുചേർന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയും. ഖത്തർ സെൻസസ് 2020നായുള്ള മൊബൈൽ ആപ്പിലൂടെ അദ്ദേഹം വിവരങ്ങൾ നൽകി. രാജ്യത്തെ ജനങ്ങളുയെും വീടുകളുെടയും താമസസ്ഥലങ്ങളുടെയും വിവരങ്ങളാണ് സെൻസസിലൂടെ ആസൂത്രണസ്ഥിതിവിവരക്കണക്ക് അതോറിറ്റി (പി.എസ്.എ) സ്വീകരിക്കുന്നത്.
കോവിഡ് പ്രതിസന്ധികൾക്കിടയിലും എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ച് സെൻസസ് നടത്തുന്ന അതോറിറ്റിയെയും ഉദ്യോഗസ്ഥരെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. സെൻസസിെൻറ ഉദ്ദേശ്യലക്ഷ്യങ്ങൾ രാജ്യത്തിന് ഏെറ പ്രധാനപ്പെട്ടതാണെന്നും ഇതിനാൽ സമയപരിധിക്കുള്ളിൽ തന്നെ വിവരങ്ങൾ നൽകി എല്ലാവരും സെൻസസിൽ പങ്കാളികളാകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു.
കോവിഡ് മൂലമാണ് പൊതുസെൻസസിെൻറ അവസാനഘട്ടം നിർത്തിവെച്ചിരുന്നത്. ഇതാണ് ഡിസംബർ ഒന്നുമുതൽ പുനരാരംഭിച്ചത്. www.psa.gov.qa/census2020.aspx എന്ന അതോറിറ്റിയുടെ വെബ്സൈറ്റിലൂടെയാണ് അന്ന് സെൻസസ് തുടങ്ങിയത്. വെബ്സൈറ്റിലൂടെയുള്ള സെൻസസ് ഡിസംബർ ഒന്നുമുതൽ 2021 ജനുവരി ഏഴുവരെയാണ് തുടരുക. ആ ഘട്ടത്തിൽ ഫീൽഡ് സന്ദർശനം ഉണ്ടായിരുന്നില്ല. എന്നാൽ, ഡിസംബർ 13 മുതൽ ഫീൽഡ് സന്ദർശനം കൂടി നടക്കുകയാണ്.
കുടുംബങ്ങൾക്കും വ്യക്തികൾക്കും ആസൂത്രണ സ്ഥിതിവിവരകണക്ക് അതോറിറ്റി ഇലക്ട്രോണിക് ഫോമുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കിയാണ് ഇലക്ട്രോണിക് വിവരശേഖരണം നടത്തുന്നത്. എല്ലാവിധ കോവിഡ് പ്രതിരോധനടപടികളും പാലിച്ചാണ് സെൻസസ് നടക്കുന്നത്. ജനങ്ങൾ, വീടുകൾ, സൗകര്യങ്ങൾ, കുടുംബങ്ങളുടെ എണ്ണം, കുടുംബത്തിലുള്ളവരുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ഉദ്യോഗസ്ഥർ ശേഖരിക്കുക. ഓൺലൈനിലൂടെ വിവരങ്ങൾ നൽകാനാകാത്തവർക്കായാണ് ഉദ്യോഗസ്ഥർ നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുക. 1986, 1997, 2004, 2010, 2015 എന്നീ വർഷങ്ങളിലാണ് ഖത്തറിൽ പ്രധാന സെൻസസുകൾ മുമ്പ് നടന്നത്. കുടുംബങ്ങള്‍ക്ക് അടിസ്ഥാനസേവനങ്ങളുടെ ലഭ്യത വിലയിരുത്തല്‍, സേവനങ്ങള്‍ ആവശ്യമുള്ള മേഖലകള്‍ തിരിച്ചറിയല്‍, പദ്ധതികളുടെ മുന്‍ഗണനകള്‍ നിശ്ചയിക്കല്‍ എന്നിവക്കെല്ലാം സെന്‍സസ് വിവരങ്ങള്‍ ഉപയോഗിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസമാണ് സെൻസസ് വിവരങ്ങൾ കൈമാറുന്നതിന് പൊതുജനങ്ങൾക്കായി ആസൂത്രണസ്ഥിതിവിവരക്കണക്ക് അതോറിറ്റി 'ഖത്തർ സ്റ്റാറ്റിസ്റ്റിക്സ് ആപ്' (Qatar Statistics'app) എന്ന പ്രത്യേക സ്മാർട്ട് ഫോൺ ആപ്ലിക്കേഷൻ പുറത്തിറക്കിയത്. ആപ് ഉപയോഗിച്ച് ജനങ്ങൾക്ക് ഓൺലൈനായി സെൻസസ് വിവരങ്ങൾ അതോറിറ്റിക്ക് കൈമാറാനാകും. പുതിയ ആപ്പ് ആൻഡ്രോയ്ഡ്, ഐ.ഒ.എസ് ഓപറേറ്റിങ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കും. സെൻസസ് 2020നായുള്ള എല്ലാ വിവരങ്ങളും എളുപ്പത്തിൽ ജനങ്ങൾക്ക് നൽകാനായുള്ള നേരിട്ടുള്ള ലിങ്കാണ് ആപ്പിൽ ഉള്ളത്. സുരക്ഷിതമായും വേഗത്തിലും ഇതിലൂടെ വിവരങ്ങൾ നൽകാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.