ദോഹ: ചാലിയാർ ദോഹ ഖത്തർ ദേശീയ കായികദിനത്തിൽ അൽ വക്റ സ്പോർട്സ് ക്ലബിൽ നടത്തുന്ന പത്താമത് ചാലിയാർ സ്പോർട്സ് ഫെസ്റ്റിന്റെ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ചാലിയാറിന്റെ ഇരുതീരങ്ങളിലുമുള്ള 24 പഞ്ചായത്തുകളാണ് സ്പോർട്സ് ഫെസ്റ്റിൽ പങ്കെടുക്കുക.
ഫെബ്രുവരി 13ന് ചൊവ്വാഴ്ച രാവിലെ ഏഴോടെ അൽവക്റ സ്പോർട്സ് ക്ലബിൽ ഖത്തർ ഇന്ത്യ കലാ സാംസ്കാരിക പൈതൃകങ്ങൾ വിളിച്ചോതുന്ന വർണശബളമായ മാർച്ച്പാസ്റ്റോടെ ആരംഭിക്കും. അതിന് മുന്നോടിയായി പുരുഷന്മാരുടെ നീന്തൽ മത്സരങ്ങൾ ഫെബ്രുവരി എട്ടിന് വ്യാഴാഴ്ച്ച വൈകീട്ട് ഏഴോടെ നടക്കും. ഫുട്ബാൾ പ്രീ ക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ച മൂന്നു മുതൽ നടക്കും.
ചാലിയാർ പ്രസിഡന്റ് സമീൽ അബ്ദുൽ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് വനിത ഓർഗനൈസിങ് കമ്മിറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സി.ടി. സിദ്ദീഖ് ചെറുവാടി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ രതീഷ് കക്കോവ്, രഘുനാഥ് ഫറോക്ക്, ഡോക്ടർ ഷഫീഖ് മമ്പാട്, സെക്രട്ടറിമാരായ സാബിക് എടവണ്ണ, അഹ്മദ് നിയാസ് ഊർങ്ങാട്ടിരി, അബി ചുങ്കത്തറ, തൗസീഫ് കാവനൂർ എന്നിവരും വനിത വിങ്ങിനെ പ്രതിനിധീകരിച്ച്, ഷഹാന ഇല്യാസ് കൊടിയത്തൂർ, മുഹ്സിന സമീൽ ചാലിയം, ശാലീന നിലമ്പൂർ, റിസാന എടവണ്ണ, ഫെബി ബേപ്പൂര്‍, നജീന ഖയ്യും വാഴക്കാട്, നസ്ല വാഴക്കാട്, സഹല കീഴുപറമ്പ് എന്നിവർ സംസാരിച്ചു. വനിത വിഭാഗം പ്രസിഡന്റ് മുനീറ ബഷീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.