ദോഹ: വ്യാഴാഴ്ച മുതൽ അടുത്തയാഴ്ച അന്തരീക്ഷം മേഘാവൃതമായതിനാൽ, ശനിയാഴ്ച മുതൽ ഖത്തറിൽ നേരിയ മഴ പെയ്തേക്കാമെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
വ്യാഴാഴ്ച മുതൽ മേഘപടലം കൂടുമെന്നും ഇത് അടുത്തയാഴ്ച മധ്യം വരെ നിലനിൽക്കുമെന്നുമാണ് ഖത്തർ കാലാവസ്ഥാ വകുപ്പിൻെറ റിേപ്പാർട്ട്.മിതമായ തീവ്രത രേഖപ്പെടുത്താവുന്ന മഴയോടൊപ്പം ഇടിക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജൂലൈ 18, 19 തീയതികളിൽ കാറ്റ് ശക്തമാവുമെന്നതിനാൽ മൂടിക്കെട്ടിയ അന്തരീക്ഷത്തിനും ദീർഘദൂര കാഴ്ച കുറക്കാനും കാരണമാവും. ഇടിക്കും മഴക്കുമൊപ്പം വടക്കുകിഴക്ക്-തെക്കുകിഴക്ക് ദിശകളിൽ വീശുന്ന കാറ്റ് 8-18 മൈൽ മുതൽ 28 മൈൽ വരെ വേഗത കൈവരിക്കും.
ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഈ ദിവസങ്ങളിൽ മത്സ്യബന്ധനം ഉൾപ്പെടെയുള്ള എല്ലാ കടൽജോലികളും നിർത്തിവെക്കാനും കാലാവസ്ഥ വകുപ്പ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.