ചൊവ്വാഴ്ച മുതൽ മഴക്ക് സാധ്യത

ദോഹ: ചൊവ്വാഴ്ച മുതൽ വ്യാഴം വരെ രാജ്യത്തി‍െൻറ വിവിധ ഇടങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും ചിലയിടങ്ങളിൽ മിന്നലോടുകൂടിയ മഴക്കും സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്​ഥാ വകുപ്പ് അറിയിച്ചു.

ഇക്കാലയളവിൽ ആലിപ്പഴ വീഴ്ചയുണ്ടാകാനിടയുണ്ട്​. ശക്തമായ കാറ്റും പൊടിപടലവും കാരണം ദൂരക്കാഴ്ച പരിധി കുറയും.ഒക്ടോബർ മധ്യത്തോടെ ആരംഭിക്കുന്ന 'അൽ വസ്​മി' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഴക്ക് അനുകൂലമായ സീസണ് മുമ്പുള്ള ഈ സമയങ്ങൾ 'ഖലാഇദ് അൽ വസ്​മി' എന്നാണ് പൊതുവെ അറിയപ്പെടുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.