ദോഹ: രാജ്യത്ത് വരുംദിവസങ്ങളിലും മഴ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രികളിൽ ഈർപ്പം കൂടാനും മഞ്ഞുണ്ടാവാനും സാധ്യതയേറെയാണ്. ഈയാഴ്ച അവസാനം വരെ രാത്രികളിൽ ഈർപ്പം ഉണ്ടാകുമെന്നും വകുപ്പ് അറിയിച്ചു.കഴിഞ്ഞ ദിവസം രാജ്യത്തിെൻറ വടക്കു കിഴക്കൻ ഭാഗങ്ങളായ റാസ് ലഫാൻ, അൽ ജസ്സാസിയ മേഖലകളിൽ ശക്തമായ മഴ ലഭിച്ചിരുന്നു. കാഴ്ചാപരിധി രണ്ടു കിലോമീറ്ററിലും താഴെയായിരുന്നു അവിടങ്ങളിൽ. മഴ സാധ്യതയുള്ളതിനാൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം.
ഇടിമിന്നലോടുകൂടി മഴയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ നിന്നും മാറിനിൽക്കണം.വാഹനം ഓടിക്കുേമ്പാൾ വേഗത കുറക്കണം, വിൻഡോ ഗ്ലാസുകൾ താഴ്ത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം, വൈപ്പർ കൃത്യമായി പ്രവർത്തിപ്പിക്കണം, മൊബൈൽ ഫോൺ ഉപയോഗിക്കരുത്, ജലാശയങ്ങൾക്ക് സമീപത്തു നിന്നും മാറി നിൽക്കുകയും വേണം. ഇടിമിന്നൽ സമയങ്ങളിൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കുന്നത് നിർത്തുകയും ഡിസ്കണക്ട് ചെയ്യണം. നനഞ്ഞ കൈകൾ കൊണ്ട് വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക.അടിയന്തര സാഹചര്യങ്ങളിൽ 999 നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.