ദോഹ: രണ്ടു മാസത്തിനു ശേഷം ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ നിബന്ധനകളിൽ ഇളവുകൾ പ്രഖ്യാപിച്ച് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ക്വാറൻറീൻ ഒഴിവായില്ലെങ്കിലും ഏെറ ആശ്വാസകരമാണ് ഞായറാഴ്ച പ്രഖ്യാപിച്ച മാറ്റങ്ങൾ. നിലവിലെ ക്വാറൻറീൻ നിബന്ധനകൾ പ്രകാരം 10 ദിവസമായിരുന്നു ഇന്ത്യയിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്കുള്ള ക്വാറൻറീൻ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ആൻറിബോഡി ടെസ്റ്റ് ഫലം അനുസരിച്ച് ചില യാത്രക്കാർക്ക് രണ്ടു ദിവസത്തിനു ശേഷം ക്വാറൻറീൻ ഒഴിവാക്കിയെങ്കിലും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇപ്പോൾ മാത്രമാണ് പുറത്തുവരുന്നത്. ആഗസ്റ്റ് രണ്ടിന് പ്രാബല്യത്തിൽ വന്ന യാത്രാ നയത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
നേരത്തേ ഖത്തറിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസവും, പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് 10 ദിവസവുമായിരുന്നു ക്വാറൻറീൻ. ഫാമിലി വിസിറ്റ് വിസയിൽ കുട്ടികൾക്ക് പ്രവേശന അനുമതിയുമുണ്ടായിരുന്നില്ല. ഓൺഅറൈവൽ, ടൂറിസ്റ്റ്, കുടുംബ സന്ദർശക വിസയിലെത്തുന്നവർക്ക് 10 ദിവസ ക്വാറൻറീൻ നിർബന്ധമായിരുന്നു. പുതിയ മാറ്റത്തോടെ സാമ്പത്തിക െചലവ് കുറയുകയും ചെയ്തു, കുടുംബ സന്ദർശനത്തിനുള്ള അവസരം വർധിക്കുകയും ചെയ്തു.
ഒക്ടോബർ ആറിന് ഉച്ച രേണ്ടാടെ പ്രാബല്യത്തിൽ വരുന്ന പുതിയ യാത്രാ നിബന്ധനകൾ പ്രകാരം ഏറ്റവും ആശ്വാസം സന്ദർശക വിസയിൽ കുടുംബത്തെ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്കാണ്. കോവിഡിനു ശേഷം ഇതുവരെ സന്ദർശക വിസയിൽ ഖത്തറിലേക്ക് കുട്ടികൾക്ക് പ്രവേശനമുണ്ടായിരുന്നില്ല. എന്നാൽ, അപേക്ഷിച്ച പലർക്കും വിസ അനുവദിച്ച സംഭവമുണ്ടായി. വിമാനടിക്കറ്റ് എടുത്ത് യാത്ര പുറപ്പെട്ട ശേഷം വിമാനം കയറാൻ കഴിയാതെ മടങ്ങിയ നിരവധിപേരാണുള്ളത്. ഇത്തരക്കാർക്ക് 10,000 റിയാൽ വരെ നഷ്ടമായ സംഭവങ്ങൾ 'ഗൾഫ് മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, സന്ദർശക വിസയിൽ 12ന് താഴെയുള്ള കുട്ടികൾക്ക് പ്രവേശന അനുമതി നൽകാൻ തീരുമാനമായതോടെ ഇവർക്ക് ആശ്വാസമായി. കുടുംബത്തെ ഖത്തറിലെത്തിക്കാൻ അവസരം കാത്തിരിക്കുന്ന മലയാളികൾ ഉൾപ്പെടെ പ്രവാസികൾക്ക് ഇരട്ടി സന്തോഷമാണ് ഈ മാറ്റം. കുട്ടികൾക്കൊപ്പമുള്ള മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചവർ ആയിരിക്കണം എന്നതാണ് നിബന്ധന. ഇവർ രണ്ടു ദിവസം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. ഖത്തറിന് പുറത്തുനിന്ന് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ആൻറിബോഡി ടെസ്റ്റിൽ പോസിറ്റിവായാൽ രണ്ടാം ദിനം ക്വാറൻറീൻ അവസാനിപ്പിച്ച് മടങ്ങാം.
ഇന്ത്യ, ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താൻ, ഇന്തോനേഷ്യ, കെനിയ, സുഡാൻ
ഗ്രൂപ് 'എ': ഖത്തർ പൗരന്മാർ, ജി.സി.സി പൗരന്മാർ, ഖത്തർ റെസിഡൻറ്സ്:
ആരോഗ്യ മന്ത്രാലയം അംഗീകൃത വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസ ക്വാറൻറീൻ. 12ന് താഴെ പ്രായമുള്ള കുട്ടികൾക്ക് കൂടെയുള്ള മാതാപിതാക്കൾ വാക്സിനേറ്റഡ് ആയിരിക്കണം.
ടെസ്റ്റ് പോളിസി:
യാത്രക്ക് മുമ്പ്: യാത്രക്ക് 72 മണിക്കൂറിനുള്ളിലായി നെഗറ്റിവ് പി.സി.ആർ പരിശോധന ഫലം. ഖത്തറിലെത്തിയ ശേഷം: 36 മണിക്കൂറിനുള്ളിൽ പി.സി.ആർ. ഖത്തറിൽനിന്ന് വാക്സിൻ സ്വീകരിച്ചവർക്ക് പി.സി.ആർ പരിശോധന മതിയാവും. പുറത്തുനിന്നും വാക്സിൻ സ്വീകരിച്ചവർ ആൻറിബോഡി ടെസ്റ്റ് ചെയ്യണം.
വാക്സിൻ സ്വീകരിക്കാത്ത റെസിഡൻറ് വിസക്കാർക്ക് യാത്രാനുമതിയുണ്ട്. എന്നാൽ, ഏഴു ദിവസം ക്വാറൻറീൻ.
ടെസ്റ്റ് പോളിസി
ഖത്തറിൽ എത്തുന്നതിന് 72 മണിക്കൂറിനുള്ളിൽ പി.സി.ആർ ടെസ്റ്റ്. ക്വാറൻറീൻ ആറാം ദിനം പി.സി.ആർ പരിശോധന.
ഗ്രൂപ് 'ബി': ഖത്തറിലേക്കുള്ള സന്ദർശക വിസക്കാർ:
1- 12ന് മുകളിൽ പ്രായമുള്ള വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടു ദിവസ ക്വാറൻറീൻ. മാതാപിതാക്കൾ വാക്സിൻ സ്വീകരിച്ചവർ എങ്കിൽ കുട്ടികൾക്കും യാത്രാനുമതിയായി.
ടെസ്റ്റ് പോളിസി: ഖത്തറിൽ എത്തുന്നതിന് 72 മണിക്കുറിനുള്ളിലെ പി.സി.ആർ നെഗറ്റിവ് റിസൽറ്റ്. ഖത്തറിലെത്തിയ ശേഷം: ഖത്തറിൽ നിന്നാണ് വാക്സിൻ സ്വീകരിച്ചത് എങ്കിൽ പി.സി.ആർ. പുറത്തു നിന്നും വാക്സിൻ സ്വീകരിച്ചവർക്ക് ആൻറിബോഡി പരിശോധന ഫലം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.