ദോഹ: ക്രൈസ്തവ വിശ്വാസികൾ യേശുക്രിസ്തുവിെൻറ തിരുപ്പിറവി ആഘോഷത്തിെൻറ സന്തോഷത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷത്തിന് കഴിഞ്ഞ വർഷങ്ങളെപോലെ പൊലിമയില്ലെങ്കിലും പരിമിതികൾക്കകത്തുനിന്നും നിയന്ത്രണങ്ങൾ പാലിച്ചും വിശ്വാസികൾ ആഘോഷത്തിരക്കിലാണ്.
റിലീജ്യസ് കോംപ്ലക്സിലെ ദേവാലയങ്ങളിലും താമസസ്ഥലങ്ങളിലും നേരത്തേ തന്നെ ക്രിസ്മസ് ട്രീകളടക്കമുള്ള ഒരുക്കങ്ങൾ തയാറാക്കിയിരുന്നു. വ്യാപാര സ്ഥാപനങ്ങളും ക്രിസ്മസ് ആഘോഷത്തിനായി പുൽക്കൂടുകളടക്കമുള്ളവ വിൽപനക്കായി എത്തിച്ചിരുന്നു. ക്രിസ്മസ് നക്ഷത്രങ്ങൾ കടകളിലെല്ലാം ഇടംപിടിച്ചിട്ടുണ്ട്. ഇത്തവണ ക്രിസ്മസ് വെള്ളിയാഴ്ച പൊതുഅവധി ദിനത്തിൽ ആയതും ഇരട്ടിസന്തോഷം പകരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ നിയന്ത്രണങ്ങൾ പാലിച്ച് ഖത്തറിലെ ൈക്രസ്തവ ദോവാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ ചർച്ചുകളിലും ക്രിസ്മസ്-ന്യൂ ഇയർ സ്പെഷൽ സർവിസുകൾ ഉണ്ട്. നേരത്തേ അനുമതി ലഭിച്ചവരാണ് ചടങ്ങുകളിൽ പ ങ്കെടുക്കുന്നത്. ഡിസംബർ ആദ്യവാരം വരെ 250 വിശ്വാസികൾക്കായിരുന്നു ഓരോ ചർച്ചിലും ഓരോ സർവിസിനും അനുവാദമുണ്ടായിരുന്നത്. എന്നാൽ, ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് 400 വിശ്വാസികൾക്ക് ചർച്ചുകളിൽ ചടങ്ങുകളിൽ പ ങ്കെടുക്കാൻ അനുമതിയുണ്ട്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സര പരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. പൊതുപരിപാടികൾക്കുപകരം ഒാൺലൈനായാണ് മിക്കവാറും പരിപാടികൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.