സി.ഐ.സി ഹജ്ജ് യാത്രയയപ്പ് യോഗം ടി.കെ. ഖാസിം ഉദ്ഘാടനം ചെയ്യുന്നു
ദോഹ: സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി -സി.ഐ.സി ഹജ്ജ് തീർഥാടകർക്ക് യാത്രയയപ്പും സംശയ നിവാരണവും സംഘടിപ്പിച്ചു. സി.ഐ.സി പ്രസിഡന്റ് ഖാസിം ടി.കെ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് ഹബീബ് റഹ്മാൻ കിഴിശ്ശേരി അധ്യക്ഷതവഹിച്ചു. ഹാജിമാരുടെ സംശയങ്ങൾക്ക് പി.പി. അബ്ദുൽ റഹീം വിശദീകരണം നൽകി.
ഡോ. നസീം ഹജ്ജ്: ആരോഗ്യ ചിന്തകൾ എന്ന വിഷയം അവതരിപ്പിച്ചു. സി.ഐ.സി സെക്രട്ടറി വി.കെ. നൗഫൽ സ്വാഗതവും ഹജ്ജ് ഉംറ കോഓഡിനേറ്റർ ടി.കെ. സുധീർ സമാപനവും പ്രാർഥനയും നിർവഹിച്ചു.
വിവിധ ഗ്രൂപ്പുകൾ വഴിയും കേരള ഹജ്ജ് കമ്മിറ്റി വഴിയും ഹജ്ജിനു പുറപ്പെടുന്ന 75 ഹാജിമാർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.