ദോഹ: ഭരണഘടനാ സംരക്ഷണം ഭരണകൂടത്തിൻ്റെ മാത്രമല്ല,പൗരൻമാരുടെ കൂടി ഉത്തരവാദിത്തമാണെന്ന് യൂത്ത് ഫോറം റിപ്പബ്ലിക് ദിന ചർച്ചാ സദസ്സ്. എഴുപത്തി അഞ്ചാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചർച്ചാ സദസ്സ് യൂത്ത് ഫോറം പ്രസിഡൻ്റ് ബിൻഷാദ് പുനത്തിൽ ഉദ്ഘാടനം ചെയ്തു.
ഒരുവിധ പക്ഷപാതങ്ങളുമില്ലാതെ മുഴുവൻ ജനങ്ങളും ഇന്ത്യയിലെ ഭരണ സംവിധാനങ്ങൾക്ക് ഒരുപോലെയാവണം.ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് തന്നെ 'ഇന്ത്യയിലെ ജനങ്ങളായ നാം' എന്ന് പറഞ്ഞ് കൊണ്ടാണ്.ഭരണകൂടം ശക്തമാവുകയും ഭരണഘടന ദുർബലമാവുകയും ചെയ്യുന്ന അവസ്ഥ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ മോഡറേറ്റർ ആയിരുന്നു. പരിപാടിക്ക് അലി അജ്മൽ, മുഹമ്മദ് റാഫിദ്, തൗഫീഖ് എം.എസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.