ദോഹ: തൊഴിലന്വേഷകര്‍ക്കും ജോലി മാറ്റത്തിന് ശ്രമിക്കുന്നവര്‍ക്കും ദിശാബോധവും ആത്മവിശ്വാസവും പകര്ന്നുനല്കി കള്‍ച്ചറള്‍ ഫോറം സംഘടിപ്പിച്ച വര്‍ക്ക്ഷോപ്പ്.
തൊഴിലന്വേഷകരുടെ അടിസ്ഥാന ആവശ്യമായ ബയോഡേറ്റ ആകര്‍ഷണീയമാക്കുക എന്ന ലക്ഷ്യത്തോടെ 'ക്രിയേറ്റ് എ സക്സസ്ഫുൾ സി.വി' എന്ന തലക്കെട്ടില്‍ നടന്ന പരിശീലന പരിപാടിക്ക് പ്രമുഖ ട്രെയിനര്‍ സിറാജുല്‍ ഹസന് നേതൃത്വം നല്കി. കൾച്ചറൽ ഫോറം വൈസ് പ്രസിഡൻറ് ചന്ദ്രമോഹൻ പരിപാടി ഉദ്ഘാടനം ചെയ്തു.
തൊഴില്‍ തേടി ധാരാളം ആളുകളാണ് ഖത്തറിലേക്കെത്തിക്കൊണ്ടിരിക്കുന്നതെന്നും കഴിവും യോഗ്യതയും ഉള്ളവര്‍പോലും ആവശ്യമായ മുന്നൊരുക്കങ്ങളില്ലാത്തതിനാല്‍ നല്ല പദവികളില്‍ എത്തിപ്പെടാതെ പോകുന്ന അവസ്ഥയുണ്ടെന്നും അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനും തൊഴിലന്വേഷകര്‍ക്ക് മാർഗനിദേശം നല്‍കാനുമാണ് കള്‍ച്ചറല്‍ ഫോറം ഇതുപോലുള്ള വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കള്‍ച്ചറല്‍ ഫോറം മാനവ വിഭവശേഷി വകുപ്പ് അംഗങ്ങളായ ഹാരിസ് എഗരത്ത്, റമീസ് തിടില്‍, അലി കണ്ടാനത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.