ത​ട്ടി​പ്പ് മെ​യി​ലു​ക​ളി​ൽ വീ​ഴ​രു​തേ... മു​ന്ന​റി​യി​പ്പു​മാ​യി അ​ധി​കൃ​ത​ർ


ദോ​ഹ: ത​ട്ടി​പ്പ് ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രെ മു​ന്ന​റി​യി​പ്പു​മാ​യി ഖ​ത്ത​ർ ഗ​താ​ഗ​ത മ​ന്ത്രാ​ല​യം. നി​ങ്ങ​ളു​​ടെ പേ​രി​ലു​ള്ള പാ​ഴ്സ​ൽ കൈ​മാ​റു​ന്ന​തി​നാ​യി ത​യാ​റാ​ണെ​ന്നും ഡെ​ലി​വ​റി ചാ​ർ​ജ് ഓ​ൺ​ലൈ​ൻ വ​ഴി അ​ട​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ഇ- ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ൾ വ്യാ​ജ​വും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​മാ​ണെ​ന്ന് ​ഗ​താ​ഗ​ത മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കി​യ മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. 24 മ​ണി​ക്കൂ​റി​ന​കം ലി​ങ്കി​ൽ പ്ര​വേ​ശി​ച്ച് ക്രെ​ഡി​റ്റ്-​ഡെ​ബി​റ്റ് കാ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടു​ന്ന തു​ക അ​ട​ച്ചാ​ൽ അ​ടു​ത്ത ദി​വ​സം​ത​ന്നെ പാ​ർ​സ​ൽ എ​ത്തി​ക്കു​മെ​ന്നു​ള്ള അ​റി​യി​പ്പു​മാ​യാ​ണ് ത​ട്ടി​പ്പ് ഇ- ​മെ​യി​ലു​ക​ളെ​ത്തു​ന്ന​ത്.

എ​ന്നാ​ൽ, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ​മെ​യി​ലു​ക​ൾ അ​യ​ക്കു​ന്നി​ല്ലെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ച്ചു. 12.99റി​യാ​ൽ പാ​ർ​സ​ൽ ചാ​ർ​ജാ​യാ​ണ് ഇ​വ​ർ ചോ​ദി​ക്കു​ന്ന​തെ​ങ്കി​ലും ത​ട്ടി​പ്പു​കാ​രു​ടെ ല​ക്ഷ്യം ബാ​ങ്ക് കാ​ർ​ഡു​ക​ളു​ടെ​യും മ​റ്റും വി​ശ​ദാം​ശ​ങ്ങ​ളാ​ണ്. വ്യ​ക്തി​ക​ൾ​ക്ക് അ​റ​ബി​യി​ലാ​യി അ​യ​ക്കു​ന്ന ​ത​ട്ടി​പ്പ് ഇ-​മെ​യി​ലു​ക​ളു​ടെ മാ​തൃ​ക​യും അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ചു.

വ്യാ​ജ ലി​ങ്കു​ക​ളി​ൽ പ്ര​വേ​ശി​ച്ച് കാ​ർ​ഡ് വി​വ​ര​ങ്ങ​ളും മ​റ്റും ന​ൽ​കി ഇ​ട​പാ​ടി​ന് ശ്ര​മി​ക്കു​മ്പോ​ൾ ബാ​ങ്ക് വി​വ​ര​ങ്ങ​ളും മ​റ്റും വ്യാ​ജ​ന്മാ​ർ സ്വ​ന്ത​മാ​ക്കു​ക​യും അ​ക്കൗ​ണ്ടി​ൽ​നി​ന്ന് കൂ​ടു​ത​ൽ പ​ണം ന​ഷ്ട​മാ​കാ​ൻ ഇ​ട​യാ​കു​ക​യും ചെ​യ്യും.

Tags:    
News Summary - Do not fall for scam emails... Authorities warn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.