ദോഹ: വാണിജ്യ ആവശ്യങ്ങൾക്കായി മുൻകൂർ അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് നഗരസഭാധികൃതർ.പരസ്യം ചെയ്യുന്നത് നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള 2012ലെ ഒന്നാം നമ്പർ നിയമപ്രകാരം അനുമതിയില്ലാതെ ലഘുലേഖകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണ്.
ഈയിടെ അൽ വക്റ മുനിസിപ്പാലിറ്റിയുടെ മുനിസിപ്പൽ കൺേട്രാൾ വകുപ്പ്, ഈ രീതിയിൽ പരസ്യ ലംഘനം കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.നിയമ വിരുദ്ധമായി പരസ്യം ചെയ്യുന്നത് നിരീക്ഷിച്ചുവരുകയാണ്. നിയമലംഘകർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
കാറുകളുടെ ഡോർ ഹാൻഡിലുകളിലും വൈപ്പർ ബ്ലേഡുകളിലും പ്രമോഷൻ, സർവിസ് പരസ്യങ്ങളുമായി നോട്ടീസുകളും ലഘുലേഖകളും നിക്ഷേപിക്കുന്നത് സാധാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.