ദോഹ: സൗന്ദര്യ സംരക്ഷണ സ്ഥാപനമായ ദോഹ ബ്യൂട്ടി സെന്ററിന്റെ പുതിയ ശാഖ ഐന്‍ ഖാലിദ് ലുലുവില്‍ പ്രവര്‍ത്തനമാരംഭിച്ചു. മികച്ച സൗന്ദര്യ സംരക്ഷണ സേവനങ്ങള്‍ പ്രഫഷനലായി നല്കുന്ന കേന്ദ്രമാണിത്.കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി ഡോ. ഷീല ഫിലിപ്പോസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്ഥാപനം സ്വദേശികളുടെയും പ്രിയ സ്ഥാപനമാണ്.
ഡോ. ഷീല ഫിലിപ്പോസിന്റെ പിതാവ് പെരുമാള്‍ ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.ലുലു കമേഴ്സ്യല്‍ മാനേജര്‍ സഞ്ജു ഫിലിപ് അതിഥിയായി. മാനേജിങ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, എബ്രഹാം ഫിലിപ്പോസ്, അശ്വിനി ബാബു, ടീന തങ്കം ഫിലിപ് എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.