ദോഹ: ലോക നഗരങ്ങളുടെ സുരക്ഷാ–കുറ്റകൃത്യ സൂചികയായ നംബിയോ ഇൻഡക്സിൽ ഖത്തറിെൻറ തലസ്ഥാനമായ ദോഹക്ക് ലോകത്ത് രണ്ടാം സ്ഥാനം. വ്യക്തിഗതസുരക്ഷ ഏറ്റവും കൂടുതലുള്ള നഗരങ്ങളിലും രണ്ടാംസ്ഥാനം ദോഹക്കുണ്ട്. കൊച്ചി ഉൾപ്പെടെ 338 നഗരങ്ങളിൽ നടത്തിയ വിവിധ പഠനങ്ങളുെട അടിസ് ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. ഏറ്റവുംകൂടുതൽ ആളുകളെ പങ്കെടുപ്പിച്ചുള്ള ഓൺലൈൻ സർവേ എന്ന നിലയിലാണ് നംബിയോ സൂചികകൾ രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. വിദേശസഞ്ചാരികളോ പ്രവാസികളോ ആണ് സർവേയിൽ പങ്കെടുക്കുന്നവരിൽ ഭൂരിഭാഗവും. ഇതുപ്രകാരം 13.11 മാത്രമാണ് ദോഹയിലെ കുറ്റകൃത്യ സൂചിക. സുരക്ഷാ സൂചിക 86.89. സുരക്ഷിത നഗരങ്ങ ളുടെ രാജ്യാന്തര പട്ടികയിൽ കൊച്ചി 85ാം സ്ഥാനത്താണ്.
കൊച്ചിയുടെ സുരക്ഷ സൂചിക 66.50 ആണ്, കുറ്റ കൃത്യ സൂചികയാകെട്ട 33.50ഉം.ഗൾഫ് നഗരങ്ങളിൽ സുരക്ഷിതത്വത്തിെൻറ കാര്യത്തിൽ ഒന്നാംസ്ഥാനം അബുദാബിക്കാണ്. 88.26 ആണ് ഇവിടുശത്ത വ്യക്തിഗത സുരക്ഷ. കുറ്റകൃത്യനിരക്ക് ഏറ്റവും കുറഞ്ഞ ലോകനഗരവും അബുദബി തന്നെ, 11.74% മാത്രം. ദുബൈ വ്യക്തിഗത സുരക്ഷയിൽ 11ാം സ്ഥാനത്താണ്. 81.80 ആണ് ഇവിടുെത വ്യക്തിഗത സു രക്ഷ. കുറ്റകൃത്യങ്ങൾ കുറവുള്ള നഗരങ്ങളുടെ പട്ടികയിലും 11ാം സ്ഥാനത്താണ് ദുബൈ. 18.20% ആണ് ഇവിടുത്തെ കുറ്റകൃത്യ സൂചിക.
സൗദി നഗരമായ റിയാദ് സുരക്ഷയിൽ 97ാം സ്ഥാനത്താണ്. അവിടെ വ്യക്തിഗത സുരക്ഷ 64.55. കുറ്റകൃത്യസൂ ചിക 35.45. ജിദ്ദ 204ാം സ്ഥാനത്താണ്. കുറ്റകൃത്യ സൂചിക 47.02ൽ നിൽക്കുന്ന ഇവിടെ വ്യക്തിഗത സുരക്ഷ 52.98 ആണ്. പട്ടികയിൽ ഉൾപ്പെട്ട മൂന്നാമത്തെ സൗദി നഗരം ദമാം ആണ്.
വ്യക്തിഗത സുരക്ഷയിൽ 227ാം സ്ഥാനത്താണ് ദമാം. സുരക്ഷാ സൂചികയേക്കാൾ (49.82) മുകളിലാണ് ഇവിടെ കുറ്റകൃത്യ സൂചിക (50.18). കുവൈത്ത് സിറ്റി സുരക്ഷയിൽ 106ാം സ്ഥാനത്താണ്. കുറ്റകൃത്യനിരക്ക് 36.96 ഉള്ള കുവൈത്ത് സിറ്റിയിൽ വ്യക്തിഗത സുരക്ഷ 63.04% ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.