ഇൻസൈറ്റ് ഖത്തർ ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ത്യന്‍ എംബസി കോണ്‍സുലർ ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്യുന്നു
ദോഹ: വിദ്യാര്‍ഥി സംഘടനയായ ഇന്‍സൈറ്റ് ഖത്തര്‍ സംഘടിപ്പിച്ച ദോഹ സ്റ്റുഡന്റ്സ് സമ്മിറ്റിന് ഉജ്ജ്വല സമാപനം. ഖത്തര്‍ ഫൗണ്ടേഷനിലെ ഔസജ് അക്കാദമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മിറ്റ് ഇന്ത്യന്‍ എംബസി ഹെഡ് ഓഫ് ചാന്‍സറി ആൻഡ് കോണ്‍സുലറും ഐ.സി.സി കോഓഡിനേറ്റിങ് ഓഫിസറുമായ ഡോ. വൈഭവ് തണ്ടാലെ ഉദ്ഘാടനം ചെയ്തു.
പുതിയ കാലഘട്ടത്തിന്റെ ജീവിത സാഹചര്യങ്ങള്‍ക്കനുസൃതമായി നവസാങ്കേതിക വിദ്യകളുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ വിദ്യാർഥികള്‍ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഖത്തര്‍ ഫൗണ്ടേഷനിലെ പ്രോഗ്രാംസ് അറ്റ് ജനറേഷന് അമേസിങ് ആക്റ്റിങ് ഡയറക്ടര്‍ ഫാത്തിമ അല്‍ മഹ്ദി കുട്ടികളുടെ കരിയര്‍ സാധ്യതകളെക്കുറിച്ച് സാസാരിച്ചു. കരിയര്‍ മേഖലകളില്‍ പ്രവചനാതീതമായ മാറ്റങ്ങളാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിനെ മറികടക്കാനുള്ള കഴിവുകള്‍ ആർജിക്കാന്‍ വിദ്യാർഥികള്‍ക്ക് സാധിക്കണമെന്ന് ഉദാഹരണങ്ങള്‍ സഹിതം അവര്‍ വിശദീകരിച്ചു.
ഉച്ചക്ക് ശേഷം നടന്ന സെഷനില്‍ പ്രമുഖ സോഷ്യല്‍ അനലിസ്റ്റ് സി.പി അബ്ദുസ്സമദ് സ്പൈഡര്‍ നെറ്റ് വര്‍ക്ക് എന്ന വിഷയത്തില്‍ സംസാരിച്ചു. ഉത്തരാധുനിക കാലത്തെ സാങ്കേതിക വിദ്യകളുടെയും സാമൂഹ മാധ്യമങ്ങളുടെയും സ്വാധീനം മനുഷ്യ ജീവിതത്തെ ദോഷകരമായി ബാധിക്കുന്നതിനെ കരുതിയിരിക്കുകയും ജീവിതത്തെക്കുറിച്ചുള്ള യഥാർഥ കാഴ്ചപ്പാടുകള്‍ രൂപവത്കരിക്കുന്നതില്‍ നാം ശ്രദ്ധാലുക്കളായിരിക്കുകയും ചെയ്യണമെന്ന് അദ്ദേഹം വിദ്യാര്‍ഥികളെ ഓർമിച്ചു.
കേരളത്തിലെ പ്രമുഖ ടെക്നോളജിസ്റ്റും, അഡാപ്റ്റ് സി.ഇ.ഒയുമായയുമായ ഉമർ അബ്ദുസ്സലാം നിർമിത ബുദ്ധി, സൈബർ സെക്യൂരിറ്റി ആൻഡ് എത്തിക്സ് എന്ന വിഷയത്തിൽ കുട്ടികളുമായി സംവദിച്ചു.അക്കാദമിക തലത്തിൽ മികവുള്ളവരായി മാറുക എന്നതിനപ്പുറം കുടുംബത്തിനും സമൂഹത്തിനും ക്രിയാത്മക സംഭാവനകളർപ്പിക്കുന്ന ധാർമിക ബോധമുള്ള തലമുറയായി വിദ്യാർഥികൾ വളരണമെന്ന് സമാപന പ്രസംഗം നടത്തിയ നവീർ റഹ്മാൻ ഫാറൂഖി സൂചിപ്പിച്ചു. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ നാല് വ്യത്യസ്ത സെഷനുകളിലായി നടന്ന സ്റ്റുഡന്റ്സ് സമ്മിറ്റ് പൂർണമായും വിദ്യാർഥികളുടെ നേതൃത്വത്തിലാണ് സംഘടിപ്പിക്കപ്പെട്ടത്.
ഇന്‍സൈറ്റ് ഖത്തര്‍ പ്രസിഡന്റ് സിനാന് അബ്ദുന്നസീര്‍ അധ്യക്ഷത വഹിച്ച ഉദ്ഘാടന സെഷനില്‍ ജനറല്‍ സെക്രട്ടറി വഫ അബ്ദുല്ലത്തീഫ്, സ്വാഗതസംഘം ചെയര്മാന് മശ്ഹൂദ് തിരുത്തിയാട്, ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.
ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാന്, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, കെ.എം.സി.സി ആക്ടിങ് ജനറല്‍ സെക്രട്ടറി ത്വാഹിര്‍ താഹക്കുട്ടി, കെ.ഐ.സി ജനറല്‍ സെക്രട്ടറി സകരിയ മാണിയൂര്‍, സി.ഐ.സി പ്രതിനിധി ഫിറോസ് വടകര, നിഹദ് അലി, ഷനീജ് എടത്തനാട്ടുകര, ജാസ്മിന് നസീര്‍, ബുഷ്റ ഷമീര്‍, ഇന്‍സൈറ്റ് ഭാരവാഹികളായ ഫതീന്‍ ഫാരിസ്, നുഐം മശ്ഹൂദ്, അമ്മാര്‍ അസ്ലം, സ്വാലിഹ് മുല്ലവീടന്‍, സാഫിന് റിയാസ്, ഹുദ സാജിദലി, സന ഹനീന്, നൈഫ അഫ്സല്, നുഹ മശ്ഹൂദ് എന്നിവര്‍ സന്നിഹിതരായി.
റംസിയ, യുംന, അമാന്‍ മുനീര്‍, ഹനീന്, സിദ്റ ഷമീര്‍, ഫിസ റഈഫ്, ഫെല്ല അസ്ലം എന്നിവര്‍ പരിപാടിയുടെ അവതാരകരായിരുന്നു. റഷീദലി വി.പി, അജ്മല്‍ പുളിക്കല്‍, ഹമദ് ബിന്‍ സിദ്ദീഖ്, അമീര്‍ ഷാജി, ഡോ. റസീല്‍ മൊയ്തീന്, റിയാസ് വാണിമേല്‍, ആശിക് ബേപ്പൂർ, യൂനിറ്റി വളന്റിയർമാർ, എം.ജി.എം പ്രതിനിധികൾ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.