ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം നവംബർ 14ന് ശിശുദിനത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുന്നു. കെ.ജി തലം മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക.
കെ.ജി തലം മുതൽ ഒന്നാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സബ്ജൂനിയർ വിഭാഗത്തിലും, രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയുള്ള വിദ്യാർഥിൾക്ക് ജൂനിയർ വിഭാഗത്തിലും കളറിങ് മത്സരത്തിൽ പങ്കെടുക്കാം.
അഞ്ച്, ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇൻറർ മീഡിയറ്റ് കാറ്റഗറിയിൽ പെൻസിൽ ഡ്രോയിങ് മത്സരമാണ് ഒരുക്കുന്നത്.
എട്ടുമുതൽ 10 വരെയുള്ള കുട്ടികൾക്ക് ഇംഗ്ലീഷ് പ്രബന്ധരചന മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കാൻ താൽപര്യമുള്ളവർ നവംബർ 10ന് അഞ്ചിന് മുമ്പായി ഗൂഗ്ൾ ഫോമിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യണം.
ഓരോ കാറ്റഗറിയിലും ആദ്യം പേര് നൽകുന്ന 100 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. നവംബർ 12ന് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് മത്സരങ്ങൾ.
വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റും നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് നബ്ഷാ മുജീബ് (30283825) അസ്ഹർ അലി (55840411) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.