ദോഹ: കോവിഡ്കാലം ഓൺലൈൻ ക്ലാസുകളുടെയും ഓൺലൈൻ ഇടപാടുകളുടെയും കൂടി കാലമാണ്. കുട്ടികൾ കൂടുതലായി ഇൻറർനെറ്റിൽ ചെലവഴിക്കുന്ന സാഹചര്യവുമാണിത്. ഖത്തറിൽ നിലവിൽ ഓൺലൈൻ ക്ലാസും നേരിട്ടുള്ള ക്ലാസ് റൂം പഠനവും സമന്വയിപ്പിച്ചുള്ള പഠനരീതിയാണ് പിന്തുടരുന്നത്. ഇതിനാൽ കുട്ടികൾ വീട്ടിലായാലും അവർക്ക് ഇൻറർനെറ്റ് ഉപയോഗിക്കേണ്ടി വരുന്നു.
ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുക എന്നതിനപ്പുറം കുട്ടികൾ ഇൻറർനെറ്റിൽ കൂടുതൽ സജീവമായതോടെ അവർക്കെതിരായ സൈബർ കുറ്റകൃത്യങ്ങളും ഇക്കാലത്ത് കൂടിവരുകയാണ്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ഏറെ ശ്രദ്ധിക്കണമെന്ന് കമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി മുന്നറിയിപ്പ് നൽകുന്നുണ്ട്. സൈബര്‍ ഭീഷണികളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ട വിവിധ വഴികളും അതോറിറ്റി പ്രസിദ്ധീകരിച്ചു.
സൈബർ കുറ്റകൃത്യങ്ങൾ ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കണം
ഈയടുത്ത് സൈബർ കുറ്റകൃത്യങ്ങൾ കൂടി വരുകയാണ്. ഇൻറർനെറ്റിെൻറ ഉപയോഗത്തിൽ വന്ന വൻ വർധനവാണ് ഇതിന് കാരണമെന്ന് ആഭ്യന്തര മന്ത്രാലയത്തിെൻറ കീഴിലുള്ള സാമ്പത്തിക സൈബർ കുറ്റകൃത്യം തടയൽ വകുപ്പ് പറയുന്നു. സൈബർ തട്ടിപ്പുകൾ, വ്യാജ സേന്ദശങ്ങൾ നൽകിയോ ഫോൺ വഴിയോ ഉള്ള തട്ടിപ്പുകൾ എന്നിവയുണ്ടായാൽ ൈസബർ കുറ്റകൃത്യവിരുദ്ധ വിഭാഗത്തെ അറിയിക്കണം. 66815757 എന്ന ഹോട്ട്ലൈനിലോ 2347444 എന്ന ലാൻഡ് ലൈൻ നമ്പറിലോ വിവരങ്ങൾ നൽകണം. cccc@moi.gov.qa എന്ന ഇ -മെയിലിലും വിവരം അറിയിക്കാം. ഇൻറർനെറ്റിനെ അമിതമായി ആശ്രയിക്കുന്ന സാഹചര്യം സംജാതമായതോടെ സൈബർ കുറ്റകൃത്യങ്ങളും കൂടിയിട്ടുണ്ട്. മറ്റുള്ളവരെ ഭീഷണിപ്പെടുത്താനോ ബ്ലാക്ക്മെയിൽ ചെയ്യാനോ ഇൻറർനെറ്റോ മറ്റ് വിവരസാങ്കേതികവിദ്യയോ ദുരുപയോഗെപ്പടുത്തുന്നവർക്ക് മൂന്നുവർഷത്തിൽ കൂടാത്ത ജയിൽ ശിക്ഷയോ ഒരു ലക്ഷം റിയാലിൽ കൂടാത്ത പിഴയോ ഒരുമിച്ചോ അതെല്ലങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്നോ ശിക്ഷയായി ലഭിക്കും.
ക്രെഡിറ്റ് കാര്‍ഡ്, എ.ടി.എം തട്ടിപ്പുകേസുകള്‍ പരിഹരിക്കുന്നതില്‍ ഖത്തർ മുൻപന്തിയിലുണ്ട്. 2011 മുതലുള്ള തട്ടിപ്പുകളുമായി ബന്ധപ്പെട്ട എല്ലാവരെയും പിടികൂടാനായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ 100 ശതമാനമാണ് വിജയമെന്നും സാമ്പത്തിക സൈബര്‍ കുറ്റകൃത്യ പ്രതിരോധ വിഭാഗം (ഇ ആൻഡ് സി.സി.സി.ഡി) പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനു കീഴിലാണ് ഇ ആൻഡ് സി.സി.സി.ഡി പ്രവര്‍ത്തിക്കുന്നത്. ഇലക്ട്രോണിക് ഇടപാടുകളും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളും കൈകാര്യം ചെയ്യുന്നതിൽ ഏറെ ജാഗ്രത പുലർത്തണം. ഏതു സാഹചര്യത്തിലും കാര്‍ഡോ പാസ്വേഡോ പിന്‍നമ്പറോ മറ്റൊരാള്‍ക്ക് കൈമാറരുത്. എ.ടി.എമ്മുകളിലും പി.ഒ.എസ് മെഷീനുകളിലും കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.