ബലിപെരുന്നാൾ ജൂലൈ​ ഒമ്പതിനെന്ന്​ ഖത്തർ കലണ്ടർ ഹൗസ്​

ദോഹ: ഗോളശാസ്ത്ര കണക്കുകൾ പ്രകാരം ഈ വർഷം ദുൽ ഹജ്ജ്​ ഒന്ന്​ ജൂൺ 30 വ്യാഴാഴ്ചയായിരുക്കുമെന്ന്​ ഖത്തർ കലണ്ടർ ഹൗസ്​ അറിയിച്ചു. ഇതു പ്രകാരം, അറഫാ ദിനം ജൂലൈ​ എട്ട്​ വെള്ളിയാഴ്ചയും, ബലിപെരുന്നാൾ ജൂലൈ​ ഒമ്പത്​ ശനിയാഴ്ചയും ആയിരിക്കുമെന്ന്​ ഖത്തർ കലണ്ടർ ഹൗസ്​ അറിയിപ്പിൽ വ്യക്​തമാക്കി. അതേസമയം, ഔദ്യോഗിക പ്രഖ്യാപനം മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഖത്തര്‍ ഔഖാഫ്​ ഇസ്​ലാമികകാര്യ മന്ത്രാലയത്തിന്‍റെ മാസപ്പിറവി നിരീക്ഷണ സമിതി നടത്തുമെന്നും കലണ്ടർ ഹൗസ്​ വിശദീകരിച്ചു.

ഗോളശാസ്ത്ര നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ജൂൺ 29 ബുധനാഴ്ച സൂര്യാസ്തമനം വൈകുന്നേരം 6.29നും, ചന്ദ്രാസ്തമയം രാത്രി ഏഴിനുമാണെന്ന്​ ശൈഖ്​ അബ്​ദുല്ല അൽ അൻസാരി കോപ്ലക്സ്​ എക്സിക്യൂട്ടീവ്​ ഡയറക്ടർ എഞ്ചിനീയർ ഫൈസൽ മുഹമ്മദ്​ അൽ അൻസാരി അറിയിച്ചു.

Tags:    
News Summary - Eid ul-Azha falls on July 9, according to the Qatar Calendar House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.