ഇ-​സ്‌​കൂ​ട്ട​റു​കാ​രും നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ണം

ദോ​ഹ: ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ഓ​ടി​ക്കു​ന്ന​വ​ർ അ​വ​രു​ടെ സു​ര​ക്ഷ​യും മ​റ്റു റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​ൻ ഗ​താ​ഗ​ത സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ട്രാ​ഫി​ക് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റി​ലെ ബോ​ധ​വ​ത്ക​ര​ണ വി​ഭാ​ഗം മേ​ധാ​വി ലെ​ഫ്. ഹ​മ​ദ് സാ​ലിം അ​ൽ ന​ഹാ​ബ് നി​ർ​ദേ​ശം ന​ൽ​കി. സൈ​ക്കി​ളു​ക​ളി​ൽ ഹെ​ൽ​മ​റ്റ് ധ​രി​ക്കു​ന്ന​തും മു​ന്നി​ലും പി​ന്നി​ലും ലൈ​റ്റു​ക​ൾ ഘ​ടി​പ്പി​ക്കു​ന്ന​തും പോ​ലെ ഇ-​സ്‌​കൂ​ട്ട​റു​ക​ളി​ലും ഇ​ത് പാ​ലി​ച്ചി​രി​ക്ക​ണ​മെ​ന്നും ലെ​ഫ്. അ​ൽ ന​ഹാ​ബ് പ​റ​ഞ്ഞു.

ഇ-​സ്‌​കൂ​ട്ട​ർ റൈ​ഡ​ർ​മാ​ർ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ദൃ​ശ്യ​മാ​കു​ന്ന രീ​തി​യി​ൽ പ്ര​തി​ഫ​ല​ന (റി​ഫ്ല​ക്ഷ​ൻ) വ​സ്ത്ര​ങ്ങ​ൾ ധ​രി​ച്ചി​രി​ക്ക​ണ​മെ​ന്നും, സൈ​ക്കി​ൾ യാ​ത്ര​ക്കാ​രെ​പ്പോ​ലെ കാ​ൽ​ന​ട​ക്കാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള ഇ​ട​ങ്ങ​ൾ, ന​ട​പ്പാ​ത​ക​ളി​ലെ റോ​ഡ് ക്രോ​സി​ങ്ങി​ന്റെ വ​ശ​ങ്ങ​ളി​ലോ ഉ​ള്ള നി​യു​ക്ത സ്ഥ​ല​ങ്ങ​ൾ ത​ന്നെ അ​വ​രും ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് റ​യ്യാ​ൻ ടി.​വി​യോ​ട് സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ-​സ്‌​കൂ​ട്ട​ർ അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്, സൈ​ക്കി​ൾ അ​പ​ക​ട​ങ്ങ​ൾ പോ​ലെ ത​ന്നെ​യാ​ണ് ഇ​ത് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യെ​ന്നും ഇ-​സ്‌​കൂ​ട്ട​ർ റൈ​ഡ​റാ​ണ് അ​പ​ക​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​യെ​ങ്കി​ൽ ര​ണ്ടാം ക​ക്ഷി​ക്ക് സം​ഭ​വി​ച്ച നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് അ​യാ​ൾ ഉ​ത്ത​ര​വാ​ദി​യാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. 2024 ജ​നു​വ​രി 15 മു​ത​ൽ റോ​ഡു​ക​ളു​ടെ വ​ല​ത് പാ​ത ഉ​പ​യോ​ഗി​ക്കാ​ത്ത​തി​ന്റെ പേ​രി​ൽ ഡെ​ലി​വ​റി മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ​ക്ക് ഗ​താ​ഗ​ത വ​കു​പ്പ് പി​ഴ ചു​മ​ത്തി​ത്തു​ട​ങ്ങി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​രീ​ക്ഷ​ണ കാ​മ​റ​ക​ളും ട്രാ​ഫി​ക് പ​ട്രോ​ളി​ങ്ങും ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ൻ സൂ​ചി​പ്പി​ച്ചു.

ഡെ​ലി​വ​റി ബോ​ക്‌​സി​ന് പി​ന്നി​ൽ ചു​വ​ന്ന റി​ഫ്ല​ക്ട​ർ ഇ​രു​വ​ശ​ത്തും മ​ഞ്ഞ റി​ഫ്ല​ക്ട​റും ഉ​ണ്ടാ​യി​രി​ക്ക​ണം, കൂ​ടാ​തെ ഫൈ​ബ​ർ വ​സ്തു​കൊ​ണ്ടാ​യി​രി​ക്ക​ണം ബോ​ക്‌​സ് നി​ർ​മി​ക്കേ​ണ്ട​ത് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക ആ​വ​ശ്യ​ക​ത​ക​ൾ ഡെ​ലി​വ​റി മോ​ട്ടോ​ർ ബൈ​ക്കു​ക​ൾ പാ​ലി​ച്ചി​രി​ക്ക​ണം. ഓ​രോ ഡെ​ലി​വ​റി ക​മ്പ​നി​യും അ​വ​രു​ടെ മോ​ട്ടോ​ർ ബൈ​ക്കു​ക​ളി​ൽ ക​മ്പ​നി ലോ​ഗോ പ​തി​പ്പി​ച്ചി​രി​ക്ക​ണം. മോ​ട്ടോ​ർ​ബൈ​ക്കു​ക​ൾ ഇ​ന്ന് റോ​ഡി​ന്റെ ഭാ​ഗ​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും നി​യ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കാ​ൻ റൈ​ഡ​ർ​മാ​ർ ബാ​ധ്യ​സ്ഥ​രാ​ണെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - Electric scooters required to follow traffic safety rules

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-12-18 07:50 GMT