ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസിയും അപെക്സ് സംഘടനയായ ഐ.സി.ബി.എഫും ചേർന്ന് സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് ഫെബ്രുവരി 28ന് ഏഷ്യൻ ടൗൺ ഇമാറ ഹെൽത്ത് കെയറിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിലെ പ്രവാസി സമൂഹത്തിന് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി തുടങ്ങിയ സേവനങ്ങൾക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.
രാവിലെ ഒമ്പത് മുതൽ 11 വരെയാണ് ക്യാമ്പ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യങ്ങൾ രാവിലെ എട്ട് മുതൽ ലഭ്യമാകും. എംബസി ഉദ്യോഗസ്ഥർ കൂടി പങ്കെടുക്കുന്ന ക്യാമ്പിൽ തൊഴിൽ പ്രശ്നങ്ങളും ഉന്നയിക്കാം.
ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്ക് സൗകര്യവുമുണ്ടാവും.
കൂടുതൽ വിവരങ്ങൾക്ക് 7046 2114, 6610 0744 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.