ദോഹ: രോഗീ പരിചരണത്തിൽ ആഗോള തലത്തിലെ അംഗീകാരവുമായി ഹമദ് മെഡിക്കൽ കോർപറേഷൻ. അമേരിക്കയിലെ ന്യൂ ഓർലീൻസ് പ്ലാനെട്രീ ഇന്റര്‍നാഷനലിന്റെ ഗോള്‍ഡ് സര്‍ട്ടിഫിക്കേഷനാണ് വ്യക്തികേന്ദ്രീകൃത പരിചരണത്തിലെ മികവിന് ഹമദിനെ തേടിയെത്തിയത്<
കഴിഞ്ഞ ദിവസം ഇവിടെ നടന്ന ഫോറത്തിൽ അമേരിക്കയിലെയും, 20 രാജ്യങ്ങളിലെയും ആരോഗ്യ മേഖലയിലെ വിദഗ്ധർ പങ്കെടുത്തിരുന്നു. ഹമദ് ഹെൽത്ത് കെയർ ക്വാളിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും പേഷ്യൻസ് എക്സ്പീരിയൻസ് മേധാവിയുമായ നാസർ അൽ നൈമി, ഹൃദ്രോഗ ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. നിദാൽ അസാദ, വിമൻസ് വെൽനസ് റിസർച് സെന്റർ എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ. ഹുദ ഹുസൈൻ സാലിഹ് എന്നിവർ ഖത്തർ പ്രതിനിധികളായി പങ്കെടുത്തിരുന്നു. എച്ച്.എം.സിയുടെ ആംബുലേറ്ററി കെയർ സെന്ററിനാണ് ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ചത്.
രോഗികളുടെ വ്യക്തികേന്ദ്രീകൃത പരിചരണത്തിലെ മികവിനെ പ്രശംസിച്ചു. മേഖലയിൽനിന്നും ഈ പുരസ്കാരം നേടുന്ന ആദ്യ പി.സി.സി സ്ഥാപനമാണ് ഹമദിന്റെ ആംബുലേറ്ററി കെയർ സെന്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.