ഡൗ​ൺ​ടൗ​ണി​ലെ മു​ശൈ​രി​ബ് ബ​ർ​ഹാ​ത്

എ​ഫ്​ വ​ൺ ആ​വേ​ശ​വു​മാ​യി മു​ശൈ​രി​ബി​ൽ ഫാ​ൻ സോ​ൺ

ദോ​ഹ: ലു​സൈ​ൽ സ​ർ​ക്യൂ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച​ മു​ത​ൽ മൂ​ന്നു​നാ​ൾ വേ​ഗ​പ്പൂ​രം അ​ര​ങ്ങേ​റു​േ​മ്പാ​ൾ ദോ​ഹ​യു​ടെ ന​ഗ​ര​ത്തി​ര​ക്കി​നി​ട​യി​ൽ മു​ശൈ​രി​ബി​ൽ ആ​രാ​ധ​ക ആ​ഘോ​ഷ​വും.

ഫോ​ർ​മു​ല വ​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മു​ശൈ​രി​ബ്​ ഡൗ​ൺ​ടൗ​ണി​ലെ ബ​ർ​ഹാ​ത്​ മു​​ശൈ​രി​ബി​ൽ എ​ഫ്​ വ​ൺ ഫാ​ൻ സോ​ൺ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ഞാ​യ​റാ​ഴ്​​ച വ​രെ സ​ജീ​വ​മാ​കും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ ​എ​ഫ്​ വ​ൺ മ​ത്സ​ര​ങ്ങ​ളു​ടെ ആ​വേ​ശം സ​മ്മാ​നി​ക്കും വി​ധ​മാ​ണ്​ ഇ​വി​ടെ ​ഫാ​ൻ സോ​ൺ സ​ജ്ജ​മാ​ക്കി​യ​ത്.

പ്രാ​ക്​​ടീ​സ്, യോ​ഗ്യ​ത, സ്​​പ്രി​ന്റ്, മെ​യി​ൻ റേ​സ്​ ഉ​ൾ​പ്പെ​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​നം, കു​ടും​ബ സൗ​ഹൃ​ദ വി​നോ​ദ പ​രി​പാ​ടി​ക​ൾ, റേ​സി​ങ്​ സ്റ്റി​മു​ലേ​റ്റ​ർ വ​ഴി എ​ഫ്​ വ​ൺ കാ​റോ​ട്ട ത്രി​ൽ അ​നു​ഭ​വി​ച്ച​റി​യാ​നു​ള്ള അ​വ​സ​രം, ക്ലാ​സി​ക്​-​മോ​ഡേ​ൺ കാ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം, ഡി.​ജെ പ്ര​ക​ട​ന​ത്തോ​ടെ പ്ര​ത്യേ​ക വി​നോ​ദ ഏ​രി​യ എ​ന്നി​വ​യോ​ടെ​യാ​ണ്​ ഫാ​ൻ സോ​ണു​ള്ള​ത്. വെ​ള്ളി​യാ​ഴ്​​ച ഉ​ച്ച 2.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യും ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് ആ​റു​ മു​ത​ൽ രാ​ത്രി 10 വ​രെ​യും ഞാ​യ​റാ​ഴ്​​ച രാ​ത്രി എ​ട്ടു മു​ത​ലു​മാ​ണ്​ എ​ഫ്​ വ​ൺ റേ​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്. ഫാ​ൻ സോ​ണി​ലേ​ക്ക്​ സൗ​ജ​ന്യ​മാ​ണ്​ പ്ര​വേ​ശ​നം.

Tags:    
News Summary - F1 fans in Mushairib excited

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.