ദോഹ: മരുഭൂമിയിൽ ആശ്വാസത്തിെൻറ തെളിനീരായി പെയ്തിറങ്ങേണ്ട മഴക്കായി രാജ്യം മനംനൊന്ത് പ്രാർഥിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ആഹ്വാന പ്രകാരം രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പള്ളികളിലും മൈതാനങ്ങളിലുമായി മഴക്കുവേണ്ടിയുള്ള പ്രാർഥനയായ 'ഇസ്തിസ്ഖാഅ്' നമസ്കാരം നടന്നു. അൽവജ്ബ മൈതാനിയിലായിരുന്നു അമീറും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയും പങ്കെടുത്തത്.
അമീറിെൻറ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് മുഹമ്മദ് ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, മന്ത്രിമാർ, ശൈഖുമാർ, മറ്റു പ്രമുഖർ എന്നിവരും പ്രാർഥനയിൽ പങ്കാളികളായി. സുപ്രീംകോടതി ജഡ്ജിയും സുപ്രീം ജുഡീഷ്യൽ കൗൺസിൽ അംഗവുമായ ഡോ. തഖീൽ ബിൻ സയർ അൽ ശമ്മാരി പ്രാർഥനക്ക് നേതൃത്വം നൽകി. ദൈവത്തോട് പശ്ചാതപിച്ച് മടങ്ങാനും തെറ്റുകളെ തൊട്ട് പൊറുക്കലിനെ തേടുകയും ചെയ്യണമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സകാത്ത് നൽകിയും ദാനധർമങ്ങൾ അധികരിപ്പിച്ചും വിശ്വാസികൾ ധനം ശുദ്ധീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
മതകാര്യ മന്ത്രാലയത്തിെൻറ നിർദേശ പ്രകാരം ഖത്തറിലെ 90 ഓളം പള്ളികളിൽ വ്യാഴാഴ്ച രാവിലെ മഴക്കുവേണ്ടിയുള്ള പ്രാർഥന നടന്നു.
സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.