ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാലിന് അംബാസഡർ വിപുൽ ഉപഹാരം സമ്മാനിക്കുന്നു
ദോഹ: ഖത്തറിലെ സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്ന ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി സചിൻ ദിനകർ ശങ്ക്പാലിന് ഇന്ത്യൻ എംബസി അപെക്സ് സംഘടനകളുടെ നേതൃത്വത്തിൽ കമ്യൂണിറ്റി യാത്രയയപ്പ് നൽകി.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ അംബാസഡർ വിപുൽ പങ്കെടുത്തു. എംബസിക്കു കീഴിൽ വിദ്യാഭ്യാസ, സാംസ്കാരിക വിഭാഗം ചുമതല വഹിച്ച ഇദ്ദേഹം ഇന്ത്യൻ സ്പോർട്സ് സെന്റർ കോഒാഡിനേറ്റർ ചുമതലയും വഹിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ് ആമുഖ പ്രഭാഷണം നിർവഹിച്ചു.
പ്രവർത്തനകാലയളവിൽ ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനായി നൽകിയ സേവനങ്ങൾക്ക് എ.പി മണികണ്ഠൻ നന്ദി പറഞ്ഞു. ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ എന്നിവർ സംസാരിച്ചു. സചിൻ ദിനകർ മറുപടി പ്രഭാഷണം നടത്തി. ഇന്ത്യൻ എംബസി മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.