ദോഹ: സാംസ്കാരിക-മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ലൈസൻസ് നിരക്കുകൾ വെട്ടിക്കുറച്ച് ഖത്തർ സാംസ്കാരിക മന്ത്രാലയം. രാജ്യത്തെ മാധ്യമ, സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധ ലൈസൻസ് ഫീസുകൾ കുറക്കാൻ തീരുമാനിച്ചത്. ചില സേവനങ്ങൾക്കും രജിസ്ട്രേഷനുമെല്ലാം നൂറു ശതമാനം മുതൽ പത്തു ശതമാനം വരെയായി നിരക്ക് കുറച്ചു. പരസ്യ, പബ്ലിക് റിലേഷന്‍ മേഖലയുമായി ബന്ധപ്പെട്ട കമ്പനികള്‍ തുടങ്ങാന്‍ 25,000 റിയാലായിരുന്ന ലൈസൻസ് തുക അഞ്ചിലൊന്നായി 5000 റിയാലിലേക്ക് കുറച്ചു. ഇതേ ലൈസന്‍സ് പുതുക്കുന്നതിനുള്ള തുക 10,000 റിയാലില്‍നിന്ന് 5000 റിയാലായും കുറച്ചു. പ്രസാധകരുടെ ലൈസന്‍സ് തുകയില്‍ വന്‍ മാറ്റമാണ് വന്നത്. ഒരുലക്ഷം റിയാലില്‍ നിന്ന് 1500 റിയാലായാണ് കുറച്ചത്. ലൈസന്‍സ് പുതുക്കുന്നതിനും 1500 റിയാല്‍ നല്കിയാല് മതി, പ്രിന്റ് ചെയ്ത പുസ്തകങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ലൈസന്‍സ് തുക 15,000 ല്‍നിന്ന് 1500 ആയി കുറച്ചു.
ആര്‍ട്ടിസ്റ്റിക് പ്രൊഡക്ഷന്‍ വേണ്ടിയുള്ള ലൈസന്‍സ് നിരക്ക് 25,000 ല്‍ നിന്ന് 5000മായും സിനിമാ ഹൗസുകളുടേത് 2 ലക്ഷം റിയാലില്‍ നിന്ന് 25,000 റിയാലായും കുറച്ചിട്ടുണ്ട്. പ്രസാധനാലയങ്ങൾ, കലാ പ്രവർത്തനങ്ങൾ, സിനിമ, വിനോദം ഉൾപ്പെടെ വിവിധ മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടി.
ഫീസ് ക്രമം ഇങ്ങനെ
(വിഭാഗങ്ങൾ, പഴയ ഫീസ്, പുതിയ ഫീസ് ക്രമത്തിൽ)
പരസ്യം, പബ്ലിക് റിലേഷൻസ്:
ലൈസൻസ് ഫീസ് -25,000 റിയാൽ, 5000 റിയാൽ
പുതുക്കൽ: 10,000 റിയാൽ, 5000 റിയാൽ
പബ്ലിഷിങ് ഹൗസ്:
ലൈസൻസ് ഫീസ്: 100,000 റിയാൽ, 1500 റിയാൽ
പുതുക്കൽ: 10,000 റിയാൽ, 1500 റിയാൽ
ആർട്ടിസ്റ്റിക് പ്രൊഡക്ഷൻ:
ലൈസൻസ് ഫീസ്: 25,000 റിയാൽ, 5000 റിയാൽ
പുതുക്കൽ: 10,000 റിയാൽ, 5000 റിയാൽ
ആർട്ടിസ്റ്റിക് വർക്സ്
ലൈസൻസ് ഫീസ്: 10,000 റിയാൽ, 2,500 റിയാൽ
പുതുക്കൽ: 5000 റിയാൽ, 2500 റിയാൽ
-ലാർജ് പ്രിന്റിങ് പ്രസ്
ലൈസൻസ് ഫീ: 2,00,000 റിയാൽ, 2,500 റിയാൽ
പുതുക്കൽ: 50,000 റിയാൽ, 2500 റിയാൽ
സിനിമ
ലൈസൻസ് ഫീ: 2,00,000 റിയാൽ, 2500 റിയാൽ
പുതുക്കൽ: 50,000 റിയാൽ, 25,000 റിയാൽ
പ്രസിദ്ധീകരണങ്ങളുടെ ഇറക്കുമതി, കയറ്റുമതി, വിതരണം
ലൈസൻസ് ഫീ: 15,000 റിയാൽ, 3,000 റിയാൽ
പുതുക്കൽ: 1500 റിയാൽ, 1500 റിയാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.