ദോഹ: സ്കൂളുകളിൽ അധ്യയനം തുടങ്ങിയതോടെ, കുട്ടികളുടെ വാക്സിനേഷൻ അടിയന്തരമായി പൂർത്തിയാക്കാൻ രക്ഷിതാക്കൾക്ക് ഖത്തർ ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശം. 12ന് മുകളിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാനാണ് മന്ത്രാലയത്തിെൻറ ഓർമപ്പെടുത്തൽ. ഇതിനായി അഞ്ച് കാരണങ്ങളും ചൂണ്ടിക്കാണിക്കുന്നുണ്ട്.
ആഗസ്റ്റ് 29നാണ് ഔദ്യോഗികമായി അധ്യായനം തുടങ്ങുന്നതെങ്കിലും സ്വകാര്യ സ്കൂളുകളിൽ 24ന് തന്നെ ക്ലാസുകൾ ആരംഭിച്ചിട്ടുണ്ട്. കോവിഡ് സാഹചര്യത്തിൽ 50 ശതമാനം ശേഷിയോടെ െബ്ലൻഡിഡ് പഠന സംവിധാനം വഴി ഓൺലൈൻ-ഓഫ് ലൈൻ വഴിയാണ് ക്ലാസുകൾ നടക്കുന്നത്.
•ഖത്തറിലെ 12നും 17നുമിടയിൽ പ്രായമുള്ള എഴുപത് ശതമാനം കുട്ടികളും കോവിഡ് വാക്സിെൻറ ആദ്യ ഡോസെങ്കിലും സ്വീകരിച്ചു കഴിഞ്ഞു. ഇവർക്ക് ആർക്കും പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.
•മുതിർന്നവരെ അപേക്ഷിച്ച് കുട്ടികൾക്ക് കോവിഡ് ഗുരുതരമായി ബാധിക്കുന്നില്ല. എന്നാൽ, കോവിഡ് റിപ്പോർട്ട് ചെയ്ത കേസുകളിൽ കൂടുതൽ കാലം രോഗം നിലനിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാൽ വാക്സിൻ നൽകി അവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കണം.
•വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് കുടുംബത്തിൽ പ്രായമായവർ ഉൾപ്പെടെയുള്ള മറ്റ് അംഗങ്ങളിലേക്കും, രോഗവ്യാപനത്തിന് വഴിയൊരുക്കും.
•ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നേരത്തേ കണ്ടെത്തിയ ഡെൽറ്റ വകഭേദങ്ങൾ ഇപ്പോൾ ഖത്തറിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് നേരത്തേയുള്ള രോഗലക്ഷണങ്ങളെക്കാൾ ഗുരുതരവും അപകടസാധ്യത കൂടിയതുമാണ്. അതിനാൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക.
•കുട്ടികളെല്ലാം വാക്സിൻ സ്വീകരിച്ചു കഴിയുന്നതോടെ, സ്കൂളുകൾ സമ്പൂർണ വാക്സിനേറ്റഡാവും. അതുവഴി ആരോഗ്യ സുരക്ഷയും ഉറപ്പിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.