ദോഹ: ഖത്തർ ടൂറിസം അതോറിറ്റി സംഘടിപ്പിക്കുന്ന ഒമ്പതാമത് ദോഹ രാജ്യാന്തര ഭക്ഷ്യമേളക്ക് കോർണിഷിലെ ഹോട്ടൽ പാർക്കിൽ തുടക്കം കുറിച്ചു. ഹോളിവുഡിെൻറ ഫേവറിറ്റ് ഷെഫ് വോൾഫ്ഗാങ് പക്കും ഖത്തറിെൻറ സ്വന്തം പാചകറാണി ആയിശ അൽ തമീമിയും ചേർന്നാണ് മേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചത്. 10 ദിവസം നീളുന്ന ഭക്ഷ്യമേള മാർച്ച് 25ന് അവസാനിക്കും. ഭക്ഷ്യപ്രിയരായ ആയിരക്കണക്കിന് സന്ദർശകരെയാണ് മേള കാത്തിരിക്കുന്നത്. പ്രാദേശിക–രാജ്യാന്തര തലത്തിൽ മിന്നിത്തിളങ്ങുന്ന പാചക വിദഗ്ധരാണ് രാജ്യാന്തര ഭക്ഷ്യമേളയിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ.
ഇന്ന് നടക്കുന്ന പരിപാടിയിൽ തുർക്കി സെലിബ്രിറ്റി ഷെഫ് ആയ മുറാത് ബൊസോകിെൻറ പ്രത്യേക ബീഫ് വിഭവം തയ്യാറാക്കുന്ന പരിപാടി വൈകിട്ട് ആറ് മുതൽ ഒമ്പത് വരെ നടക്കും. നാളെ ഇന്ത്യയിൽ നിന്നുള്ള പ്രമുഖ ടി വി ഷെഫ് ആയ രൺവീർ ബറാറിെൻറ പ്രത്യേക പരിപാടി അരങ്ങേറും. കുവൈത്തിൽ നിന്നുള്ള രണ്ട് സെലിബ്രിറ്റി പാചക വിദഗ്ധരായ ഫവാസ് അൽ ഉമൈമും അസ്മാ അൽ ബഹാറും ചൊവ്വ, ബുധൻ ദിവസങ്ങളിൽ സ്റ്റേജിലെത്തും. അതേസമയം, അമേരിക്കയിൽ നിന്നുള്ള ജപ്പാൻ വംശജൻ മസഹാരും മൊറിമോട്ടോയുടെ ട്യൂണ മത്സ്യ വിഭവം തയ്യാറാക്കുന്ന പരിപാടി കഴിഞ്ഞ ദിവസം അരങ്ങേറി.
80 കിലോ ഭാരമുള്ള മത്സ്യം 20 മിനുട്ടിനുള്ളിൽ പാകപ്പെടുത്തി സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ മസഹാരുവിനായി. 80,000 ചതുരശ്രമീറ്റർ വിസ്തൃതിയിൽ 170ലധികം സ്റ്റാളുകളാണ് ഇത്തവണത്തെ ഭക്ഷ്യമേളയിൽ രുചിവൈവിധ്യം വിളമ്പുന്നത്. 14 പഞ്ചനക്ഷത്ര, ചതുർനക്ഷത്ര ഹോട്ടലുകളും ഇത്തവണ മേളയിലുണ്ട്. സ്റ്റാളുകളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേതിൽ നിന്നും 36 ശതമാനത്തിെൻറ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാജ്യത്തിെൻറ സാംസ്കാരിക വൈവിധ്യത്തെയാണ് ഖത്തർ രാജ്യാന്തര ഭക്ഷ്യമേളയിലൂടെ കാണാൻ സാധിക്കുന്നതെന്നും രാജ്യാന്തര തലത്തിൽ ഏറെ പ്രശസ്തരായ പാചകവിദഗ്ധർ ദോഹയിലെത്തിയതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും മേളയുടെ െപ്രാജക്ട് മാനേജർ സാറാ അൽ കുവാരി പറഞ്ഞു.
പടിഞ്ഞാറിെൻറയും കിഴക്കിെൻറയും രുചിവൈവിധ്യം നുണയുന്നതിന് എല്ലാവരെയും ഒരിക്കൽ കൂടി മേളയിലേക്ക് ക്ഷണിക്കുകയാണെന്നും സാറാ അൽ കുവാരി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ചെറുകിട ഭക്ഷ്യശാലകൾക്കും ഇത്തവണ മേളയിൽ വലിയ പ്രാധാന്യം നൽകിയിട്ടുണ്ട്. രാജ്യാന്തര തലത്തിൽ പ്രമുഖരായ പാചക വിദഗ്ധരുടെ തത്സമയ പാചക പഠന ക്ലാസുകളിലും സന്ദർശകരായെത്തുന്നവർക്ക് പങ്കെടുക്കാൻ അവസരമുണ്ടായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.