ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്പ്രീ വേ​ദി​യാ​യ ലു​സൈ​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ​ർ​ക്യൂ​ട്ട്

ഇ​ന്നു മു​ത​ൽ വേ​ഗ​പ്പൂ​രം

ദോ​ഹ: ഖ​ത്ത​റി​ലെ​യും മേ​ഖ​ല​യി​ലെ​യും ​കാ​റോ​ട്ട​പ്രേ​മി​ക​ളു​ടെ വേ​ഗ​പ്പൂ​ര​ത്തി​ന്​ വെ​ള്ളി​യാ​ഴ്​​ച ലു​സൈ​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​ക്യൂ​ട്ടി​ൽ കൊ​ടി​യേ​റ്റും. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​യി ലോ​ക​ത്തി​ലെ അ​തി​വേ​ഗ​ക്കാ​രാ​യ കാ​റോ​ട്ട​ക്കാ​ർ ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​​പ്രീ​യി​ൽ വ​ള​യം പി​ടി​ക്കും.

സീ​സ​ൺ സ​മാ​പ​ന​ത്തോ​ട​ടു​ക്കു​ന്ന ഫോ​ർ​മു​ല വ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ലെ അ​വ​സാ​ന ര​ണ്ടി​ൽ ഒ​രു ഗ്രാ​ൻ​ഡ്​​പ്രീ​ക്കാ​ണ്​ ഖ​ത്ത​ർ വേ​ദി​യൊ​രു​ക്കു​ന്ന​ത്.

2021ൽ ​ഫോ​ർ​മു​ല വ​ൺ റേ​സി​ങ്​ ക​ല​ണ്ട​റി​ൽ ഇ​ടം​പി​ടി​ച്ച ഖ​ത്ത​റി​ന്റെ മ​ണ്ണി​ലെ മൂ​ന്നാ​മ​ത്തെ ഗ്രാ​ൻ​ഡ്​​പ്രീ മ​ത്സ​ര​മാ​ണ്​ ഇ​ത്. 2023 മു​ത​ൽ 10 വ​ർ​ഷ​ത്തേ​ക്കാ​ണ്​ നി​ല​വി​ൽ ഖ​ത്ത​റി​നെ എ​ഫ്​ വ​ൺ ക​ല​ണ്ട​റി​ൽ സ്ഥി​രം​സാ​ന്നി​ധ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഇ​ത്ത​വ​ണ വീ​ണ്ടും റേ​സ്​ എ​ത്തു​​മ്പോ​ൾ കി​രീ​ട നി​ർ​ണ​യ​ത്തി​ന്റെ വീ​റും വാ​ശി​യും ലു​സൈ​ലി​ലെ ട്രാ​ക്കി​ൽ കാ​ണാ​നി​ല്ല. അ​മേ​രി​ക്ക​യി​ലെ ലാ​സ്​ വെ​ഗാ​സി​ൽ ക​ഴി​ഞ്ഞ​യാ​ഴ്​​ച ന​ട​ന്ന ഗ്രാ​ൻ​ഡ്​​പ്രീ​യോ​ടെ ത​ന്നെ മാ​ക്​​സ്​ റെ​ഡ്​​ബു​ളി​ന്റെ മാ​ക്​​സ്​ വെ​സ്​​റ്റ​പ്പ​ൻ ഫോ​ർ​മു​ല വ​ൺ കി​രീ​ടം ചൂ​ടി​യി​രു​ന്നു. ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ 403 പോ​യ​ന്റാ​ണ്​ വെ​സ്​​റ്റ​പ്പ​നു​ള്ള​ത്. ഖ​ത്ത​റി​ലും പി​ന്നാ​ലെ ന​ട​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലും പോ​യ​ന്റു​ക​ളൊ​ന്നും നേ​ടി​യി​ല്ലെ​ങ്കി​ലും വെ​സ്​​റ്റ​പ്പ​ന്റെ കി​രീ​ട​ത്തി​ന്​ വെ​ല്ലു​വി​ളി​ക​ളൊ​ന്നു​മി​ല്ലെ​ന്നു​റ​പ്പാ​ണ്.

റേ​സി​നൊ​പ്പം വി​വി​ധ കാ​യി​ക, വി​നോ​ദ​പ​രി​പാ​ടി​ക​ൾ ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു​ക്കി​യാ​ണ്​ ഫോ​ർ​മു​ല വ​ൺ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​ പ്രീ ​അ​ര​ങ്ങേ​റു​ന്ന​ത്.

മാ​ക്സ് വെ​സ്റ്റ​പ്പ​ൻ

ആ​ദ്യ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്​​ച ഫാ​മി​ലി ​ഫ്രൈ​ഡേ​യി​ൽ കു​ടും​ബ​സ​മേ​തം എ​ഫ്​ വ​ൺ അ​നു​ഭ​വി​ച്ച​റി​യാ​ൻ ആ​രാ​ധ​ക​ർ​ക്ക്​ അ​വ​സ​ര​മൊ​രു​ക്കു​ന്നു. മി​ന്ന​ൽ​വേ​ഗ​ത്തി​ൽ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ കാ​ഴ്​​ച​യൊ​രു​ക്കു​ന്ന അ​തി​വേ​ഗ കു​തി​പ്പി​ന്റെ ‘സ്​​പ്രി​ന്റ്​ റേ​സ്​’ ശ​നി​യാ​ഴ്​​ച അ​ര​ങ്ങേ​റും. പി​റ്റ്​ സ്​​റ്റോ​പ്പി​ല്ലാ​തെ, മി​ന്ന​ൽ വേ​ഗ​ത്തി​ലാ​ണ്​ 100 കി.​മീ ദൂ​ര​മു​ള്ള സ്​​പ്രി​ന്റ്​ പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട് 4.30നാ​ണ്​ പ്രാ​ക്​​ടീ​സ്​ സെ​ഷ​ൻ ഒ​രു​ക്കി​യ​ത്. രാ​ത്രി 8.30ന്​ ​സ്​​പ്രി​ന്റ്​ യോ​ഗ്യ​ത റേ​സും ന​ട​ക്കും. ​ശ​നി​യാ​ഴ്​​ച വൈ​കീ​ട്ട് അ​ഞ്ചി​നാ​ണ്​ സ്​​പ്രി​ന്റ്​ റേ​സ്. രാ​ത്രി ഒ​മ്പ​തി​ന്​ മെ​യി​ൻ റേ​സി​നു​ള്ള യോ​ഗ്യ​ത പോ​രാ​ട്ട​വും അ​ര​ങ്ങേ​റും. ഞാ​യ​റാ​ഴ്​​ച രാ​ത്രി ഏ​ഴി​നാ​ണ്​ ഖ​ത്ത​ർ ഗ്രാ​ൻ​ഡ്​ പ്രീ ​വി​ജ​യി​ക​ളെ നി​ശ്ച​യി​ക്കു​ന്ന മെ​യി​ൻ റേ​സ്​ ലു​സൈ​ൽ സ​ർ​ക്യൂ​ട്ടി​നെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​ത്.

നേ​ര​ത്തേ ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ർ​ക്ക് സാ​ധു​വാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​മാ​യി വേ​ദി​യി​ൽ എ​ത്താ​വു​ന്ന​താ​ണ്. വെ​ള്ളി​യ​ഴ്​​ച രാ​വി​ലെ 11 മു​ത​ൽ ഗേ​റ്റു​ക​ൾ തു​റ​ക്കും. ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​പ്ര​വ​ർ​ത്ത​ന സ​മ​യ​വും ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്​.

നി​ല​വി​ലെ പോ​യ​ന്റ്​ നി​ല

മാ​ക്​​സ്​ വെ​സ്​​റ്റ​പ്പ​ൻ (റെ​ഡ്​​ബു​ൾ) -403

ലാ​ൻ​ഡോ നോ​റി​സ്​ (മ​ക്​​ലെ​ര​ൻ) -340

ചാ​ൾ​സ്​ ലെ​െ​ക്ല​ർ​സ്​ (ഫെ​രാ​റി) -319

ഓ​സ്​​ക​ർ പി​യാ​സ്​​ട്രി (മ​ക്​​ലെ​ര​ൻ) -268

കാ​ർ​ലോ​സ്​ സെ​യി​ൻ​സ്​ (ഫെ​രാ​റി) -259

Tags:    
News Summary - Formula One Qatar Grand Prix battles at Lusail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.