ദോഹ: ഇരുചക്രങ്ങളുടെ വേഗപ്പോരായ മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ്പ്രീമിയിൽ കിരീടമണിഞ്ഞ് നിലവിലെ ലോകചാമ്പ്യൻകൂടിയായ ഫ്രാൻസിസ്കോ ബാഗ്നിയ. ലുസൈൽ ഇന്റർനാഷനൽ സർക്യൂട്ടിനെ തീപ്പിടിപ്പിച്ച പോരാട്ടത്തിനൊടുവിൽ 21 ലാപ് മത്സരം 39.34 മിനിറ്റിൽ ഫിനിഷ് ചെയ്താണ് ഡുകാടിയുടെ ഇറ്റാലിയൻ റൈഡറായ ഫ്രാൻസിസ്കോ ഖത്തറിൽ കിരീടം ചൂടിയത്. സീസണിലെ ആദ്യ പോരാട്ടത്തിനാണ് ഖത്തറിലൂടെ തുടക്കം കുറിച്ചത്.
കഴിഞ്ഞ വർഷം പോർചുഗൽ ഗ്രാൻഡ്പ്രീമിയിൽ ഒന്നാമതെത്തി കിരീടത്തിലേക്ക് കുതിപ്പ് തുടങ്ങിയ ഫ്രാൻസിസ്കോ ഖത്തറിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ സീസൺ ഖത്തറിൽ തുടങ്ങിയപ്പോൾ എതിരാളികളെ ബഹുദൂരം പിന്തള്ളി ഡുകാടിയിലേറി അദ്ദേഹം കുതിപ്പിന് തുടക്കം കുറിച്ചു. തിങ്കളാഴ്ച രാത്രിയിൽ, ലുസൈൽ സർക്യൂട്ടിലെ ഫ്ലഡ് ലൈറ്റിനു കീഴിലായിരുന്നു പോരാട്ടം.
ആറു തവണ മോട്ടോ ജി.പി ജേതാവായ സ്പെയിനിന്റെ മാർക് മാർക്വേസ് നാലാം സ്ഥാനത്തായി. റെഡ്ബുളിന്റെ ബ്രാഡ് ബിൻഡർ രണ്ടും പ്രിമ പ്രമാകിന്റെ ജോർജ് മാർട്ടിൻ മൂന്നാം സ്ഥാനത്തുമായി.
മോട്ടോ ജി.പി ഖത്തർ ഗ്രാൻഡ് പ്രീ റേസിൽ നിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.